വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന സിന്‍ക്ലയര്‍  എക്‌സ്/ ബിസിസിഐ
Sports

വായുവില്‍ ഉയര്‍ന്ന് പൊങ്ങി കരണം മറിഞ്ഞ് സിന്‍ക്ലയര്‍; വൈറലായി സെലിബ്രേഷന്‍; എട്ടാം വയസില്‍ തുടങ്ങിയതെന്ന് താരം

ഗ്രൗണ്ടില്‍ കൈകുത്തി മറിഞ്ഞ് സമ്മര്‍സോള്‍ട്ടടിച്ചാണ് താരം വിക്കറ്റ് നേട്ടം ആഘോഷിച്ചത്. കാണികള്‍ കരഘോഷത്തോടെ ആ നിമിഷത്തെ ചേര്‍ത്തുപിടിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലണ്ടിന്റെ വിക്കറ്റുകള്‍ ഓരോ തവണ വീഴ്ത്തിയപ്പോഴും കാണികളെ അമ്പരിപ്പിച്ച ആഹ്ലാദവുമായി വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ കെവിന്‍ സിന്‍ക്ലയര്‍. മികച്ച പ്രകടനം പുറത്തെടുത്ത വിന്‍ഡീസ് ബൗളര്‍മാര്‍ ടെസ്റ്റിന്റെ ആദ്യദിവസം തന്നെ ഇംഗ്ലണ്ടിന്റെ എല്ലാ ബാറ്റര്‍മാരെയും കൂടാരം കയറ്റി. ബാസ്‌ബോളിന്റെ വശ്യത വെളിവാക്കുന്ന അറ്റാക്കിങ് ക്രിക്കറ്റിന്റെ മനോഹാരിതയ്ക്ക് സ്‌റ്റേഡിയം വേദിയായി.

മത്സരത്തില്‍ രണ്ടുവിക്കറ്റുകളാണ് സിന്‍ക്ലയര്‍ നേടിയത്. ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 201ല്‍ നില്‍ക്കവെയാണ് സിന്‍ക്ലയറിന്റെ ആദ്യവിക്കറ്റ് നേട്ടം. ഹാരി ബ്രൂക്കിന്റെ വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്. അതിന് പിന്നാലെയുള്ള ആഹ്ലാദപ്രകടനമാണ് കാണികളുടെ മനം കവര്‍ന്നത്. ഗ്രൗണ്ടില്‍ കൈകുത്തി മറിഞ്ഞ് സമ്മര്‍സോള്‍ട്ടടിച്ചാണ് താരം വിക്കറ്റ് നേട്ടം ആഘോഷിച്ചത്. കാണികള്‍ കരഘോഷത്തോടെ ആ നിമിഷത്തെ ചേര്‍ത്തുപിടിച്ചു.

ഗുഡകേഷ് മോട്ടിയുടെ അഭാവത്തില്‍ അവസാനനിമിഷമാണ് സിന്‍ക്ലയര്‍ ടീമില്‍ ഇടം പിടിച്ചത്. അവസരത്തിനൊത്ത് ഉയര്‍ന്ന പ്രകടനമാണ് സിന്‍ക്ലയര്‍ പുറത്തെടുത്തത്. 22 ഓവര്‍ എറിഞ്ഞ സിന്‍ക്ലയര്‍ 73 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിക്കറ്റ് നേട്ടങ്ങള്‍ക്ക് പിന്നാലെ ഇതാദ്യമായല്ല സിന്‍ക്ലയറിന്റെ ഇത്തരത്തിലുള്ള ആഘോഷപ്രകടനം. കഴിഞ്ഞ വര്‍ഷം സിംബാബ്‌വെയില്‍ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിലും, ഓസ്‌ട്രേലയിക്കെതിരെ ഗാബയില്‍ നടന്ന ടെസ്റ്റ് അരങ്ങേറ്റത്തിലും സമ്മര്‍സോള്‍ട്ടടിച്ചാണ് വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്. ഇതാണ് തന്റെ ട്രേഡ്മാര്‍ക്ക് ആഘോഷമെന്ന് സിന്‍ക്ലയര്‍ പറയുന്നു. ഒരോ വിക്കറ്റ് ലഭിക്കുമ്പോഴും എല്ലാവര്‍ക്കുമായി താന്‍ ഇത് ചെയ്യുന്നു. എട്ടാം വയസിലാണ് ഇത്തരത്തില്‍ പരിശീലനം അരംഭിച്ചതെന്നും വര്‍ഷങ്ങളോളം നടത്തിയ പരിശീലനത്തിന് പിന്നാലെയാണ് ഇത് സാധ്യമായതെന്ന മത്സരശേഷം സിന്‍ക്ലയര്‍ പറഞ്ഞു.

ഒല്ലി പോപ്പിന്റെ സെഞ്ച്വറി മികവിലും ബെന്‍ഡക്കറ്റിന്റെയും ബെന്‍സ്റ്റോക്‌സിന്റെ അര്‍ധസെഞ്ച്വറിയുമാണ് ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ കണ്ടെത്താനയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജനസ്പര്‍ശം, മാസപ്പടി കേസില്‍ വ്യക്തിവിരോധം തീര്‍ക്കാനില്ല'

ഫോട്ടോയ്ക്ക് വേണ്ടി പിന്നാലെ കൂടി ആരാധിക; ഗൗനിക്കാതെ ദുല്‍ഖര്‍; ഒന്ന് പോസ് ചെയ്താല്‍ എന്ത് നഷ്ടപ്പെടാനാണെന്ന് വിമർശനം, മറുപടി

ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, സഞ്ജു തുടരും...

ലൈംഗിക പീഡന പരാതിയുമായി 11 വിദ്യാർത്ഥിനികൾ; കോൺ​ഗ്രസ് എംപിയായ പ്രൊഫസറെ ജെഎൻയുവിൽ നിന്നും പുറത്താക്കി

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ