west indies vs italy ap
Sports

നാലില്‍ നാല് 'വിന്‍'ഡീസ്! അസൂറികളുടെ വെല്ലുവിളി അനായാസം അതിജീവിച്ചു

ഗ്രൂപ്പ് ചാംപ്യന്‍മാരായി കരീബിയന്‍ സംഘം സൂപ്പര്‍ എട്ടിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: നാലില്‍ നാല് ജയങ്ങളുമായി ആത്മവിശ്വാസത്തോടെ വെസ്റ്റ് ഇന്‍ഡീസ് ടി20 ലോകകപ്പ് സൂപ്പര്‍ 8 പോരാട്ടങ്ങളിലേക്ക് കടന്നു. ഗ്രൂപ്പിലെ അവസാന പോരാട്ടത്തില്‍ അവര്‍ ഇറ്റലിയെ 42 റണ്‍സിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 165ല്‍ ഒതുക്കാന്‍ ഇറ്റലി ബൗളര്‍മാര്‍ക്ക് സാധിച്ചെങ്കിലും അവരുടെ ബാറ്റിങ് അമ്പേ പാളിപ്പോയി. അവരുടെ പോരാട്ടം 18 ഓവറില്‍ 123 റണ്‍സില്‍ അവസാനിച്ചു.

നാല് ഇറ്റാലിയന്‍ താരങ്ങള്‍ക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. 21 പന്തില്‍ 26 റണ്‍സെടുത്ത ബെന്‍ മെനന്റിയാണ് ഇറ്റലിയുടെ ടോപ് സ്‌കോറര്‍. 24 റണ്‍സെടുത്ത ജെജെ സ്മറ്റ്‌സ്, 19 റണ്‍സെടുത്ത ആന്റണി മൊസ്‌ക്ക, 12 റണ്‍സെടുത്ത ഗ്രാന്‍ഡ് സ്റ്റുവര്‍ട്ട് എന്നിവരാണ് പൊരുതി നോക്കിയ മറ്റുള്ളവര്‍.

4 വിക്കറ്റുകള്‍ വീഴ്ത്തി പേസര്‍ ഷമര്‍ ജോസഫ് വിന്‍ഡീസ് ബൗളര്‍മാരില്‍ തിളങ്ങി. മാത്യു ഫോര്‍ഡ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ഗുഡാകേഷ് മോട്ടി രണ്ട് വിക്കറ്റെടുത്തു. അകീല്‍ ഹുസൈന്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി ക്യാപ്റ്റന്‍ ഷായ് ഹോപ് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 46 പന്തില്‍ 6 ഫോറും 4 സിക്‌സും സഹിതം 75 റണ്‍സ് വാരി.

വിന്‍ഡീസിന്റെ ഹാര്‍ഡ് ഹിറ്റര്‍മാരെ ആക്രമിച്ചു കളിക്കാന്‍ സമ്മതിക്കാതെ പിടിച്ചു നിര്‍ത്താന്‍ ഇറ്റാലിയന്‍ ബൗളിങിനു സാധിച്ചു. ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡ് 15 പന്തില്‍ 24 റണ്‍സുമായും മാത്യു ഫോഡ് 8 പന്തില്‍ 16 റണ്‍സുമായും പുറത്താകാതെ നിന്നു. റോസ്റ്റന്‍ ചെയ്‌സാണ് (24) വിന്‍ഡീസ് സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കിയ മറ്റൊരാള്‍.

ഇറ്റലിക്കായി ക്രിഷാന്‍ കലുഗമാഗെ, ബെന്‍ മെനന്റി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. അലി ഹസന്‍, തോമസ് ഡ്രാക്ക എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

west indies vs italy, T20 World Cup: West Indies signed off the group stage in style, crushing Italy by 42 runs in Kolkata to make it four wins in four

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു', താന്‍ ആരോഗ്യവതിയെന്ന് ശരണ്യ

'മകളുടെ ഇഷ്ടത്തിന് എതിര് നില്‍ക്കില്ല', ചൂട് കുറഞ്ഞിട്ട് അടുത്ത യാത്ര; ശരണ്യ വീട്ടിലെത്തി

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ, നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്

Today's Rashi Phalam April 6|സാമ്പത്തികമായി നേട്ടം, ആരോഗ്യം മെച്ചപ്പെടും

ദയനീയം ചെന്നൈ സൂപ്പര്‍ കിങ്‌സ്; ആര്‍സിബിയുടെ 'റോയൽ' പണിഷ്മെന്റ്

SCROLL FOR NEXT