മത്സരത്തില്‍നിന്ന്‌ 
Sports

ഇതെന്ത് കളിയാണ്!; 22 ഗോള്‍!, വരവറിയിച്ച് ട്രാവന്‍കോര്‍ റോയല്‍സ് പെണ്‍പുലികള്‍

കേരള പ്രീമിയര്‍ ലീഗ് വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത 22 ഗോളുകള്‍ക്ക് ലുക്കാ എസ് സി മലപ്പുറത്തെ പരാജയപ്പെടുത്തി ട്രാവന്‍കോര്‍ റോയല്‍സ്

Author : സമകാലിക മലയാളം ഡെസ്ക്

കേരള പ്രീമിയര്‍ ലീഗ് വനിതാ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത 22 ഗോളുകള്‍ക്ക് ലുക്കാ എസ് സി മലപ്പുറത്തെ പരാജയപ്പെടുത്തി ട്രാവന്‍കോര്‍ റോയല്‍സ്. തൃശ്ശൂര്‍ കോര്‍പറേഷനും തൃശ്ശൂര്‍ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് കേരള പ്രീമിയര്‍ ലീഗ് വനിതാ ഫുട്‌ബോള്‍ സംഘടിപ്പിക്കുന്നത്.  

റോയല്‍സ് ടീമിന്റെ ഒമ്പതാം നമ്പര്‍ താരം സരിത എട്ടു ഗോളടിച്ചു മികച്ച പ്രകടനം കാഴ്ച്ചവെച്ചു. കെഎഫ്എ പ്രസിഡന്റ് ടോം ജോസഫിന്റെ അധ്യക്ഷതയില്‍ തൃശ്ശൂര്‍ കോര്‍പറേഷന്‍ മേയര്‍ എംകെ വര്‍ഗീസ് ഉദ്്ഘാടനം നിര്‍വഹിച്ചു. തൃശ്ശൂര്‍ എംഎല്‍എ  പി ബാലചന്ദ്രന്‍ മുഖ്യതിഥി ആയിരുന്നു. ഡിഎഫ്എ ജോയിന്റ് സെക്രട്ടറി നവാസ് കെ എ സ്വാഗതപ്രസംഗം നടത്തി. കെഎഫ്എ സെക്രട്ടറി അനില്‍കുമാര്‍, ഡിഎഫ്എ സെക്രടറി ഡേവിസ് മൂക്കന്‍, വൈസ് പ്രസിഡന്റ് സി സുമേഷ്  എന്നിവര്‍ പ്രസംഗിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

'സീക്വലുകളോട് എനിക്ക് പൊതുവേ താല്പര്യമില്ല, എന്നിട്ടും 'ജയിലർ 2' ചെയ്തു'; കാരണം പറഞ്ഞ് രജനികാന്ത്

'അയാളുടെ കയ്യുടെ ചലനങ്ങള്‍ വൃത്തികേട്, ശാലിനിയുടെ അസ്വസ്ഥത മുഖത്തുണ്ട്'; ആശങ്കയുണര്‍ത്തി വിഡിയോ, ചര്‍ച്ച

'കഥാപാത്രങ്ങളോട് സിംപതി തോന്നാനുള്ള എല്ലാം ഒരുക്കി വച്ചിട്ടുണ്ട്'; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാരിലെ’ പാകപ്പിഴകൾ പറഞ്ഞ് ആർ ശ്രീലേഖ