സെഞ്ചുറി കുറിച്ച് സഞ്ജു / ചിത്രം: ട്വിറ്റർ 
Sports

എങ്ങനെയുണ്ട് സഞ്ജുവിന്റെ ക്യാപ്റ്റൻസി? ജോസ് ബട്ട്ലറുടെ പ്രതികരണം

ക്യാപ്റ്റൻ എന്ന നിലയിൽ പക്വതയോടെ കളിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നതായി ബട്ട്ലർ ചൂണ്ടിക്കാണിച്ചു

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: സഞ്ജു സാംസണിന് കീഴിൽ രാജസ്ഥാൻ റോയൽസിൽ കളിക്കുന്നത് ആസ്വദിച്ചിരുന്നതായി രാജസ്ഥാൻ റോയൽസ് താരം ജോസ് ബട്ട്ലർ. ക്യാപ്റ്റൻ എന്ന നിലയിൽ പക്വതയോടെ കളിക്കാൻ സഞ്ജുവിന് സാധിച്ചിരുന്നതായി ബട്ട്ലർ ചൂണ്ടിക്കാണിച്ചു. 

രാജസ്ഥാൻ റോയൽസിന്റെ ലൈവിൽ സംസാരിക്കുമ്പോഴായിരുന്നു സഞ്ജുവിന്റെ വാക്കുകൾ. വ്യക്തി എന്ന നിലയിൽ ക്യാപ്റ്റൻസി സഞ്ജുവിൽ ഒരു മാറ്റവും വരുത്തിയില്ല. സമ്മർദങ്ങളിൽ കീഴടങ്ങാതെ ഫ്രീയായി കളിക്കുന്ന താരമാണ് സഞ്ജു. എല്ലാവരിലേക്കും പോസിറ്റീവ് എനർജി നൽകാൻ സഞ്ജുവിന് കഴിഞ്ഞു, ബട്ട്ലർ പറയുന്നു. 

ക്യാപ്റ്റനായതോടെ സഞ്ജുവിന്റെ ബാറ്റിങ്ങിലും കൂടുതൽ പക്വത വന്നുവെന്ന വിലയിരുത്തലിനേയും ബട്ട്ലർ പിന്തുണയ്ക്കുന്നു. ക്യാപ്റ്റൻ എന്ന നിലയിൽ പക്വതയേറിയ ചില ഇന്നിങ്സുകൾ സഞ്ജു കളിച്ചു. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ തന്നെ നിരവധി കാര്യങ്ങൾ സഞ്ജു പഠിച്ചിട്ടുണ്ടാവണം. സഞ്ജുവിന് കീഴിൽ കളിക്കുന്നത് ഞാനും ആസ്വദിച്ചിരുന്നു, ബട്ട്ലർ പറഞ്ഞു. 

ഏഴ് മത്സരങ്ങളിൽ നിന്ന് 277 റൺസ് ആണ് സഞ്ജുവിന്റെ സമ്പാദ്യം. സീസണിലെ റൺവേട്ടയിൽ അഞ്ചാം സ്ഥാനത്താണ് സഞ്ജു. ഏഴ് കളിയിൽ നിന്ന് മൂന്ന് ജയവും നാല് തോൽവിയുമാണ് സീസൺ അവസാനിപ്പിക്കുമ്പോൾ രാജസ്ഥാന്റെ സമ്പാദ്യം. തുടർ വിജയങ്ങൾ നേടുന്നതിൽ സഞ്ജുവിന് കീഴിൽ രാജസ്ഥാൻ പരായജപ്പെട്ടിരുന്നു. 

സമകാലിക മലയാളം കായിക വാർത്തകൾ ക്രിക്കറ്റ് വാർത്തകൾ ഐപിഎൽ വാർത്തകൾ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT