Lionel Messi x
Sports

'ശാശ്വത നന്ദി ഏറ്റവും പ്രിയപ്പെട്ട ലിയോ... ജീവിതാവസാനം വരെ ‍ഞങ്ങൾ താങ്കളെ സ്നേഹിക്കും!'

ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്ര ഞങ്ങൾക്ക് സമ്മാനിച്ചതിന് നന്ദി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിക്കൽ പ്രഖ്യാപിച്ച ഇതിഹാസ താരം ലയണൽ മെസിയോടുള്ള തങ്ങളുടെ സ്നേഹവും ആദരവും നന്ദിയും പ്രകാശിപ്പിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷനും സഹ താരങ്ങളും. അദ്ദേഹത്തിന്റെ വിലമതിക്കാനാകാത്ത സംഭാവനകൾക്കും അതുല്യമായ പാരമ്പര്യത്തിനും അർജന്റീന ഫുട്ബോൾ അസോസിയേഷൻ നന്ദി രേഖപ്പെടുത്തി.

2026ലെ ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് 1-0ത്തിനു അർജന്റീന പരാജയപ്പെട്ട് രണ്ട് ദിവസങ്ങൾക്കു ശേഷമാണ് താൻ വിരമിക്കാൻ തീരുമാനിച്ചതെന്നു വിരമിക്കൽ കുറിപ്പിൽ മെസി കുറിച്ചു. തന്റെ പിതാവ് ഹോർഹെ മെസിയുടെ വിയോ​ഗവും (ഓ​ഗസ്റ്റ് 8ന് റൊസാരിയോയിൽ വച്ച് 68ാം വയസിൽ അന്തരിച്ചു) ഈ തീരുമാനത്തെ സ്വാധീനിച്ചതായി അദ്ദേഹം പറഞ്ഞു.

അർജന്റീന ഫുട്ബോൾ അസോസിയേഷൻ അവരുടെ ഔദ്യോ​ഗിക എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് തങ്ങളുടെ ഐതിഹാസിക നായകന് നന്ദി അറിയിച്ചത്.

'ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്ര ഞങ്ങൾക്ക് സമ്മാനിച്ചതിന് നന്ദി. താങ്കളുടെ പാരമ്പര്യവും പ്രൊഫഷണലിസവും ഞങ്ങളുടെ ഹൃദയത്തിൽ എന്നും ഉണ്ടാകും. നന്ദി, ക്യാപ്റ്റൻ. ഞങ്ങൾ നിങ്ങളെ അത്രമേൽ സ്നേഹിക്കുന്നു. ജീവിതാവസാനം വരെ ഞങ്ങൾ നിങ്ങളെ സ്നേഹിക്കും. ശാശ്വത നന്ദി ലിയോ.'

സഹ താരങ്ങളുടെ പ്രതികരണങ്ങൾ

റോഡ്രി​ഗോ ഡി പോൾ: 'നമ്മുടെ രാജ്യത്തോടുള്ള നിങ്ങളുടെ നിസ്വാർഥമായ സ്നേഹം, ഒരിക്കലും തളരാത്ത പോരാട്ടവീര്യം, കളത്തിലെ അനീതികളെ നേരിടാനുള്ള കരുത്ത്, സഹ താരങ്ങളോടും സ്റ്റാഫുകളോടുമുള്ള നിങ്ങളുടെ കരുതൽ... സർവകാലത്തേയും ഏറ്റവും മികച്ച താരം! ഞങ്ങൾക്ക് താങ്കൾ നൽകിയ സന്തോഷത്തിന് അതിരുകളില്ല.'

ലിസാൻഡ്രോ മാർട്ടിനസ്: 'വളരെ വലിയ വിഷമമുണ്ട്. ലോകത്തിനു മുഴുവൻ മാതൃകയാണ് നിങ്ങൾ. ചരിത്രത്തിലെ ഏറ്റവും വലിയ അത്‍ലറ്റ് നിങ്ങളാണ്. ഫുട്ബോളിന്റെ കാര്യത്തിൽ നിങ്ങളോട് ഉപമിക്കാൻ മറ്റാരും ഇല്ല.'

ലിയാൻഡ്രോ പരെഡസ്: 'എല്ലാത്തിനും നന്ദി! എക്കാലത്തേയും മികച്ച താരം താങ്കളാണ്. അത് എന്നും അങ്ങനെ തന്നെയായിരിക്കും.'

എയ്ഞ്ചൽ ഡി മരിയ: 'അർജന്റീനയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചതിനും, വേണമെങ്കിൽ മറ്റൊരു രാജ്യം തിരഞ്ഞെടുക്കാമായിരുന്നിട്ടും ഞങ്ങളെ തിരഞ്ഞെടുത്തതിനും ജീവിതകാലം മുഴുവൻ ഞങ്ങൾ താങ്കളോട് കടപ്പെട്ടിരിക്കും.'

മെസി കരിയർ ചുരുക്കത്തിൽ

2022ൽ വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഫ്രാൻസിനെ വീഴ്ത്തി മെസി അർജന്റീനയ്ക്ക് ലോകകപ്പ് സമ്മാനിച്ചു. 2021ലും 2024ലും കോപ്പ അമേരിക്ക കിരീടങ്ങളും സ്വന്തമാക്കി.

2006 മുതൽ 2026 വരെയുള്ള കാലഘട്ടത്തിൽ 6 ലോകകപ്പുകളിലായി 34 മത്സരങ്ങൾ കളിച്ച് 21 ​ഗോളുകൾ അദ്ദേഹം നേടി. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ​ഗോളുകൾ നേടിയ രണ്ടാമത്തെ താരം.

2026 ലോകകപ്പിൽ 8 ​ഗോളുകളും 4 അസിസ്റ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവച്ച അദ്ദേഹം അൾജീരിയക്കെതിരായ പോരാട്ടത്തിൽ കരിയറിലെ ആദ്യ ലോകകപ്പ് ഹാട്രിക്കും കുറിച്ചു. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നു വിരമിച്ചെങ്കിലും മേജർ ലീ​ഗ് സോക്കറിൽ തന്റെ ക്ലബായ ഇന്റർ മയാമിക്ക് വേണ്ടി മെസി ഇനിയും മൈതാനത്ത് കളിക്കാനിറങ്ങും.

Argentine Football Association thanked legendary footballer Lionel Messi for his remarkable contribution and lasting legacy after he announced his retirement from international football in a social media post on Monday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ലയണൽ മെസി'... സമാനതകളില്ലാത്ത റെക്കോർഡ് പുസ്തകം!

പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ നല്‍കാമെന്ന വ്യാജേന തട്ടിപ്പ്; പ്രവാസികള്‍ക്ക് മുന്നറിയിപ്പ്

മെസിയും അർജന്റീനയും... അടങ്ങാത്ത പ്രണയത്തിന്റെ കഥ!

ടോപ്പ് ഗിയറിലിട്ട് സ്വര്‍ണവില; വീണ്ടും 1,15,000ന് മുകളില്‍

കൊച്ചി മെട്രോ അങ്കമാലിയിലേക്ക്; മൂന്നാംഘട്ട പദ്ധതി രേഖ സര്‍ക്കാരിന് സമര്‍പ്പിച്ചു