വിരാട് കോഹ് ലി, ക്രിസ്റ്റ്യാനോ/ഫയൽ ചിത്രം 
Sports

അവസാനമായി ​ഗൂ​ഗിളിൽ സെർച്ച് ചെയ്തത് എന്ത്? കോഹ് ലിയുടെ മറുപടി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫറാണ് ​​ഗൂ​ഗിളിൽ സെർച്ച് ചെയ്തത് എന്നാണ് കോഹ് ലി മറുപടി നൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇൻസ്റ്റ​ഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മുൻപിലേക്ക് എത്തുകയായിരുന്നു മുംബൈയിലെ ബബിളിൽ നിന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ് ലി. ഇവിടെ ​ഗൂ​ഗിളിൽ ഏറ്റവും ഒടുവിലായി തിരഞ്ഞത് എന്ന ചോദ്യത്തിന് കോഹ് ലി നൽകിയ ഉത്തരമാണ് ആരാധകരെ കൗതുകത്തിലാക്കിയത്. 

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ട്രാൻസ്ഫറാണ് ​​ഗൂ​ഗിളിൽ സെർച്ച് ചെയ്തത് എന്നാണ് കോഹ് ലി മറുപടി നൽകിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള ഇഷ്ടം കോഹ് ലി പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഈ സമ്മറിൽ ക്രിസ്റ്റ്യാനോ യുവന്റ്സ് വിടുമെന്ന അഭ്യൂഹമുണ്ട്. മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് മടങ്ങിയേക്കുമെന്നും പിഎസ്ജിയിലേക്ക് അപ്രതീക്ഷിതമായ ഒരു ചേക്കേറലുണ്ടായേക്കും എന്നെല്ലാം വിലയിരുത്തപ്പെടുന്നുണ്ട്. സ്പോർട്ടിങ് പോർച്ചു​ഗലിലേക്ക് ക്രിസ്റ്റ്യാനോ മടങ്ങാനുള്ള സാധ്യത വിരളമാണ്. 

ക്രിക്കറ്റിന് പുറത്ത് മാതൃകയാക്കുന്ന കായിക താരം ഏതെന്ന് ഒരിക്കൽ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി ചോദിച്ചപ്പോൾ ക്രിസ്റ്റ്യാനോയുടെ പേരാണ് കോഹ് ലി പറഞ്ഞത്. ക്രിസ്റ്റ്യാനോയുടെ മാനസിക കരുത്താണ് തന്നെ പ്രചോദിപ്പിക്കുന്നത് എന്നാണ് കോഹ് ലി അന്ന് പറഞ്ഞത്. 

ധോനിയുമായുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ വിശ്വാസം, ബഹുമാനം എന്നായിരുന്നു കോഹ് ലിയുടെ മറുപടി. ഇന്നുണ്ടായിരുന്നു എങ്കിൽ തന്നെ ബുദ്ധിമുട്ടിക്കുമായിരുന്ന ബൗളർ ആരായിരിക്കും എന്ന ആരാധകന്റെ ചോദ്യത്തിന് വസീം അക്രമിന്റെ പേരാണ് കോഹ് ലി പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT