വീഡിയോ ദൃശ്യം 
Sports

'നിന്നെ കാണുമ്പോള്‍ ഞങ്ങളുടെ കാലത്തെ കപില്‍ ദേവിനെ ഓര്‍മ വരുന്നു'; ഹര്‍ദിക്കിനോട് കെ ശ്രീകാന്ത് 

'ബാറ്റ് ചെയ്യുന്നതും ഫീല്‍ഡ് ചെയ്യുന്നതും കാണുമ്പോള്‍, അത് ഞങ്ങളുടെ സമയത്തെ കപില്‍ ദേവിനെ ഓര്‍മിപ്പിക്കുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: പാകിസ്ഥാനെതിരായ ട്വന്റി20 ലോകകപ്പ് മത്സരത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തുകയും കോഹ് ലിക്കൊപ്പം നിന്ന് 100 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. മത്സരത്തിന് ശേഷം ഇന്ത്യന്‍ ഇന്ത്യന്‍ മുന്‍ താരം ശ്രീകാന്തും ഹര്‍ദിക്കും തമ്മിലുള്ള സംഭാഷണമാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 

ഞാന്‍ താരതമ്യം നടത്താറില്ല. കാലഘട്ടങ്ങള്‍ തമ്മില്‍ ഞാന്‍ താരതമ്യം ചെയ്യാറില്ല. എന്നാല്‍ നീ കളിക്കുന്നത് കാണുമ്പോള്‍, നീ ബൗള്‍ ചെയ്യുന്നത് കാണുമ്പോള്‍, ബാറ്റ് ചെയ്യുന്നതും ഫീല്‍ഡ് ചെയ്യുന്നതും കാണുമ്പോള്‍, അത് ഞങ്ങളുടെ സമയത്തെ കപില്‍ ദേവിനെ ഓര്‍മിപ്പിക്കുന്നു. നിനക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന ഇംപാക്ട്, അത് കപില്‍ സൃഷ്ടിച്ചിരുന്നതിന് സമാനമാണ്, ശ്രീകാന്ത് പറയുന്നു. 

എക്കാലത്തേയും മികച്ച താരമാണ് അദ്ദേഹം എന്നാണ് കപില്‍ ദേവിനെ കുറിച്ച് ശ്രീകാന്തിന് മറുപടിയായി ഹര്‍ദിക് പറയുന്നത്. പാകിസ്ഥാന് എതിരെ 4 ഓവറില്‍ 30 റണ്‍സ് വഴങ്ങിയാണ് ഹര്‍ദിക് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഷദാബ് ഖാന്‍, ഹൈദര്‍ അലി, മുഹമ്മദ് നവാസ് എന്നിവരെ ഹര്‍ദിക് മടക്കി. 31-4 എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്ന സമയമാണ് കോഹ് ലിക്കൊപ്പം നിന്ന് ഹര്‍ദിക് ഇന്നിങ്‌സ് മുന്‍പോട്ട് കൊണ്ടുപോയത്. ഇന്ത്യന്‍ സ്‌കോര്‍ 144ല്‍ എത്തിയപ്പോഴാണ് ഹര്‍ദിക് പുറത്താവുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശക്തമായ മഴ: സംസ്ഥാനാത്ത് പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

'മാഫിയയുടെ ലോകത്തായിരുന്നു...'; അനസ്‌തേഷ്യയുടെ മയക്കത്തില്‍ ലക്ഷ്മി മേനോന്‍; ആശുപത്രിയില്‍ നിന്നും വിഡിയോ

വെറും '87' റൺസിൽ മുംബൈയെ ചുരുട്ടിക്കെട്ടി കേരള വനിതകൾ!

ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി