നീരജ് ചോപ്ര/ഫോട്ടോ: പിടിഐ 
Sports

ദേശിയ ഗാനം മുഴങ്ങിയപ്പോള്‍ ഹൃദയം നിറഞ്ഞു, ഉറങ്ങിയത് മെഡലും ചേര്‍ത്ത് പിടിച്ച്: നീരജ് ചോപ്ര

ഒളിംപിക്‌സ് ചരിത്രത്തില്‍ സ്വര്‍ണത്തില്‍ മുത്തമിട്ട രാത്രി പിന്നിട്ടതെങ്ങനെയെന്ന് പറയുകയാണ് ഇന്ത്യയുടെ ജാവലിന്‍ ത്രോ ഹീറോ നീരജ് ചോപ്ര

സമകാലിക മലയാളം ഡെസ്ക്

തലയിണക്കരികില്‍ സ്വര്‍ണ മെഡലും ചേര്‍ത്ത് വെച്ചാണ് ഉറങ്ങിയത്. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല...ഒളിംപിക്‌സ് ചരിത്രത്തില്‍ സ്വര്‍ണത്തില്‍ മുത്തമിട്ട രാത്രി പിന്നിട്ടതെങ്ങനെയെന്ന് പറയുകയാണ് ഇന്ത്യയുടെ ജാവലിന്‍ ത്രോ ഹീറോ നീരജ് ചോപ്ര. 

ഇന്നലെ മത്സരം മാത്രമായിരുന്നു മനസില്‍. അതിന് വേണ്ടി മാനസികമായി ഒരുങ്ങുകയായിരുന്നു. ഫൈനലിനായി ഏറെ ദിവസം കാത്തിരുന്നിരുന്നു. അതിനാല്‍ നല്ല പ്രകടനം പുറത്തെടുക്കുക എന്നത് മാത്രമായിരുന്നു എന്റെ മനസില്‍. ഇപ്പോള്‍ ഞാന്‍ സ്വര്‍ണം നേടിയിരിക്കുന്നു. മനസില്‍ നിന്ന് വലിയൊരു ഭാരം ഒഴിഞ്ഞു, ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നീരജ് പറഞ്ഞു. 

മത്സരിക്കുന്ന സമയത്ത് എന്റെ മനസില്‍ അധികമൊന്നും ഉണ്ടായില്ല. ഈ നിമിഷത്തിനായി ഞാന്‍ ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട് എന്ന് മാത്രമാണ് മനസിലുണ്ടായത്. ഞാന്‍ ത്രോയ്ക്കായി പോവുകയാണ്. എല്ലാ ശ്രദ്ധയും അതില്‍ മാത്രമാവണം എന്ന് ഉറപ്പിച്ചിരുന്നു. 

പോഡിയത്തില്‍ നില്‍ക്കുന്ന സമയം ഈ യാത്രയുടെ പല നിമിഷങ്ങളും മനസിലൂടെ മിന്നി വന്നു. പരിക്ക് പറ്റിയ സമയങ്ങളില്‍ ഉള്‍പ്പെടെ എന്താവും എന്റെ കരിയര്‍ എന്നാലോചിച്ച് ഞാന്‍ ആകുലപ്പെട്ടിട്ടുണ്ട്. എന്നാല്‍ സ്വര്‍ണം നേടിയതിന് ശേഷം ആ ചിന്തകള്‍ക്കെല്ലാം പ്രസക്തിയില്ലാതായി. ദൈവം എനിക്ക് നല്‍കിയതെല്ലാം നല്ലതിനായിരുന്നു എന്ന് തോന്നുന്നു, നീരജ് ചോപ്ര പറഞ്ഞു. 

പോഡിയത്തില്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ ദേശിയ ഗാനം ഉയര്‍ന്നപ്പോള്‍ എനിക്ക് രോമാഞ്ചമുണ്ടായി. കണ്ണീര് വന്നില്ല. പക്ഷേ ഒരു നിമിഷം എല്ലാ വികാരങ്ങളും എന്റെ ഉള്ളില്‍ വന്ന് നിറഞ്ഞു. മെഡല്‍ തലയിണക്കരികില്‍ വെച്ചാണ് ഞാന്‍ കിടന്നത്. അധികം ഉറങ്ങാനായില്ല. ഒന്ന് രണ്ട് മണിക്കൂര്‍ ഉറങ്ങി കാണും. ആ വികാരം അപ്പോഴും ഉള്ളില്‍ നിറയുകയാണ്, ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍. എന്നെന്നും ഓര്‍ത്തുവയ്ക്കുന്ന ഇതുപോലൊന്ന് എനിക്ക് ഈ രാജ്യത്തിന് വേണ്ടി ചെയ്യാനായി, നീരജ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT