ഫയല്‍ ചിത്രം 
Sports

സച്ചിന്റെ ഒളിംപിക്‌സിലെ ഇഷ്ട മത്സര ഇനം ഏത്? തിരഞ്ഞിറങ്ങി ആരാധകര്‍ 

ആരാധകരുടെ ഒളിംപിക്‌സ് ചര്‍ച്ചകളില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ഇടം പിടിക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒളിംപിക്‌സാണ് ഇപ്പോള്‍ കായിക പ്രേമികളുടെ ചര്‍ച്ചകളില്‍ നിറയുന്നത്. ഒളിംപിക്‌സില്‍ ക്രിക്കറ്റ് മത്സര ഇനമല്ല. എങ്കിലും ഇവിടെ ആരാധകരുടെ ഒളിംപിക്‌സ് ചര്‍ച്ചകളില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും ഇടം പിടിക്കുന്നുണ്ട്. സച്ചിന്റെ ഒളിംപിക്‌സിലെ ഇഷ്ട മത്സര ഇനമേത് എന്നതാണ് ചര്‍ച്ച. 

ടേബിള്‍ ടെന്നിസില്‍ ഇന്ത്യന്‍ താരം മനിക ബത്ര ആദ്യ റൗണ്ട് ജയത്തിലേക്ക് എത്തിയപ്പോള്‍ അഭിനന്ദനവുമായി സച്ചിന്‍ എത്തിയിരുന്നു. ഈ ട്വിറ്റ് കണ്ടതോടെയാണ് സച്ചിന്റെ ഒളിംപിക്‌സിലെ ഇഷ്ട മത്സര ഇനമേത് എന്ന ചോദ്യം ഉടലെടുത്തത്. 

മനിക ബത്രയെ അഭിനന്ദിച്ചുള്ള പോസ്റ്റ് കണ്ടതോടെ സച്ചിന്‍ ടേബിള്‍ ടെന്നീസിന്റെ കടുത്ത ആരാധകനായിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം. പിന്നാലെ ഇന്ത്യന്‍ ടീമിനൊപ്പമുള്ള സമയം സച്ചിന്‍ ടേബിള്‍ ടെന്നീസ് കളിക്കുന്ന ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന് വന്നു. 

ഒളിംപിക്‌സിലെ സച്ചിന്റെ ഇഷ്ട ഇനമേത് എന്ന് കൃത്യമായി കണ്ടെത്താന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ടെന്നീസ് ആണ് ഇഷ്ടപ്പെട്ട കായിക ഇനമെന്ന് സച്ചിന്‍ നേരത്തെ പറഞ്ഞിട്ടുണ്ട്. അമേരിക്കന്‍ ടെന്നീസ് താരം ജോണ്‍ മക്കന്‍ഡ്രോയുടെ ആരാധകനാണ് സച്ചിന്‍. വിംബിള്‍ഡണ്‍ കാണാനും സച്ചിന്‍ എത്തിയിട്ടുണ്ട്. റോജര്‍ ഫെഡററാണ് ഇന്ത്യന്‍ ഇതിഹാസ ബാറ്റ്‌സ്മാന്റെ പ്രിയപ്പെട്ട താരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ നാടകീയ നീക്കം, രാഹുലും പ്രിയങ്കയും അറസ്റ്റില്‍; തലസ്ഥാനം സംഘര്‍ഷഭരിതം

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യ വിരുദ്ധം, പോരാട്ടം തുടരും: വി ഡി സതീശന്‍

3,500 മണിക്കൂറിലധികം യുദ്ധവിമാനം പറത്തി പരിചയസമ്പത്ത്; എയർ മാർഷൽ അശുതോഷ് ദീക്ഷിത് വ്യോമസേനയുടെ പുതിയ മേധാവി

ഹെലികോപ്റ്റർ വിവാദം : ചിപ്സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ

തകർത്തടിച്ച് റുഥർഫോർഡ്, എറിഞ്ഞൊതുക്കി നമൻ ധീർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 172 റൺസ് വിജയലക്ഷ്യം