ഉമേഷ് യാദവ്, നവദീപ് സൈനി, മുഹമ്മദ് സിറാജ്/ ഫയല്‍ ചിത്രം 
Sports

മൂന്നാമന്‍ ആര്? ഷമിക്കും ബുംറയ്ക്കുമൊപ്പം സ്പിന്‍ ത്രയം തീര്‍ക്കുക ഈ താരമെന്ന് കൈഫ്

നവദീപ് സൈനി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നീ മൂന്ന് പേരുകള്‍ക്കാണ് ഇപ്പോള്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വ്യാഴാഴ്ച തുടങ്ങുന്ന ഇന്ത്യ-ഓസിസ് ടെസ്റ്റ് സീരീസില്‍ മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുംറയ്ക്കുമൊപ്പം മൂന്നാം സ്പിന്നറായി ആരെത്തും എന്ന സുപ്രധാന ചോദ്യത്തിന് പിന്നാലെയാണ് ക്രിക്കറ്റ് ആരാധകര്‍. ഇഷാന്ത് ശര്‍മ്മ സീരീസില്‍ കളിക്കാത്തതും രണ്ട് സ്പിന്നര്‍മാര്‍ എന്ന നയം ഇന്ത്യക്ക് ഇല്ലാത്തതുകൊണ്ടും മൂന്ന് പേരിലേക്കാണ് കാര്യങ്ങള്‍ ചുരുങ്ങുന്നത്. നവദീപ് സൈനി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നീ മൂന്ന് പേരുകള്‍ക്കാണ് ഇപ്പോള്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

ഉമേഷ് ഇതിനോടകം ടീമിനായി 46 ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഇറങ്ങിയിട്ടുണ്ട്. 144 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. അതേസമയം സൈനിയും സിറാജും ഇനിയും ഇന്ത്യന്‍ ജേഴ്‌സിയില്‍ ടെസ്റ്റ് കളിക്കാന്‍ അവസരം ലഭിക്കുന്നതിനായി കാത്തിരിക്കുന്നവരാണ്. സ്ഥിരതയില്ലായ്മയാണ് ഉമേഷിന് തിരിച്ചടിയാകുന്നത്. അതേസമയം ഓസ്‌ട്രേലിയ എ ടീമിനെതിരെ കളിച്ച സൈനിയും സിറാജും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ മൂന്നുപേരില്‍ ആര് എന്ന തീരുമാനത്തിലേക്കെത്താന്‍ സെലക്ടര്‍മാര്‍ അല്‍പമൊന്ന് വിയര്‍ക്കും.

മുന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് കൈഫിന്റെ അഭിപ്രായത്തില്‍ ഉമേഷ് യാധവാണ് മത്സരത്തിനിറങ്ങേണ്ടത്. 'കഴിഞ്ഞ വര്‍ഷം ഇന്ത്യ സീരീസ് ജയം സ്വന്തമാക്കിയപ്പോള്‍ സുപ്രധാന പങ്ക് വഹിച്ച ഇഷാന്ത് ശര്മ്മ ടീമില്‍ ഇല്ലാത്തതിനാല്‍ ഉമേഷ് ആയിരിക്കും കളിക്കുക. ഷമിക്കും ബുംറയ്ക്കുമൊപ്പം സെറ്റ് ആകാന്‍ ഉമേഷിന് കഴിഞ്ഞിട്ടുണ്ട്, കൈഫ് പറഞ്ഞു.

പരിശീലന മത്സരത്തില്‍ ഉമേഷ് മികച്ച പ്രകടനം കാഴ്ചവച്ചെന്നും നല്ല അനുഭവസമ്പത്തുള്ള കളിക്കാരനാണെന്നും കൈഫ് ചൂണ്ടിക്കാട്ടി. മുമ്പും ഓസ്‌ട്രേലിയയില്‍ കളിക്കാനിറങ്ങിയിട്ടുള്ള താരം മികച്ച പകരക്കാരനായിരിക്കുമെന്നാണ് മിന്‍താരത്തിന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ ആദ്യ ടെസ്റ്റ് മത്സരത്തില്‍, ഷമി, ബുംറ, യാധവ്, അശ്വിന്‍ എന്നീ താരങ്ങളുമായി ഇന്ത്യ കളത്തിലിറങ്ങണമെന്നാണ് തന്റെ അഭിപ്രായമെന്ന് കൈഫ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി