ഫോട്ടോ: എഎഫ്പി 
Sports

ചഹലും ഹര്‍ഷലും എന്തുകൊണ്ട് ലോകകപ്പില്‍ കളിച്ചില്ല? ദിനേശ് കാര്‍ത്തിക്കിന്റെ വിശദീകരണം

രണ്ട് പേര്‍ക്കും ടീമിന്റെ തീരുമാനങ്ങളെ കുറിച്ച് തുടക്കം മുതല്‍ വ്യക്തമായ ബോധ്യമുണ്ടായിരുന്നു എന്നാണ് ദിനേശ് കാര്‍ത്തിക് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലെഗ് സ്പിന്നര്‍ ചഹലും പേസര്‍ ഹര്‍ഷല്‍ പട്ടേലും എന്തുകൊണ്ട് ട്വന്റ20 ലോകകപ്പില്‍ കളിക്കാനിറങ്ങിയില്ല എന്ന ചോദ്യത്തിന് മറുപടിയുമായി ദിനേശ് കാര്‍ത്തിക്. രണ്ട് പേര്‍ക്കും ടീമിന്റെ തീരുമാനങ്ങളെ കുറിച്ച് തുടക്കം മുതല്‍ വ്യക്തമായ ബോധ്യമുണ്ടായിരുന്നു എന്നാണ് ദിനേശ് കാര്‍ത്തിക് പറയുന്നത്. 

പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കാതിരുന്നതിന്റെ പേരില്‍ അവര്‍ അസ്വസ്ഥരായിരുന്നില്ല. തുടക്കത്തില്‍ തന്നെ ഈ സാഹചര്യങ്ങളില്‍ ആരെല്ലാം കളിക്കും എന്ന് പറഞ്ഞിരുന്നു. അങ്ങനെ പറഞ്ഞില്ലായിരുന്നു എങ്കില്‍ ബുദ്ധിമുട്ടായാനെ. അവസരം ലഭിക്കുമ്പോള്‍ അത് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അവര്‍ മുന്നൊരുക്കം നടത്തിയിരുന്നത്, ദിനേശ് കാര്‍ത്തിക് പറഞ്ഞു. 

കോച്ചും ക്യാപ്റ്റനും കാര്യങ്ങളില്‍ വ്യക്തത വരുത്തിയിരുന്നു. വലിയ തീവ്രതയുള്ള ടൂര്‍ണമെന്റ് ആണ് ഇതെന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു. സെമിയില്‍ തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെ ചഹലിനെ കളിപ്പിക്കാതിരുന്നതിനെ ചൂണ്ടി വിമര്‍ശനം ശക്തമായിരുന്നു. ചഹലിനെ പോലെ ഒരു ചാമ്പ്യന്‍ ബൗളര്‍ ടീമില്‍ ഉണ്ടായിട്ടും കളിപ്പിക്കാതിരുന്നത് എന്തെന്ന് തനിക്ക് മനസിലാവുന്നില്ലെന്നാണ് മുന്‍ താരം ഹര്‍ഭജന്‍ സിങ് പറഞ്ഞത്. 

കളിക്കാന്‍ അവസരം ലഭിക്കാതിരിക്കാന്‍ ആരെയെങ്കിലും ചഹല്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടാവും. കഴിവ് വെച്ച് നമ്മുടെ കയ്യിലെ ഫസ്റ്റ് ചോയിസ് സ്പിന്നറാണ് ചഹല്‍ എന്നും ഹര്‍ഭജന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT