സഞ്ജു സാംസണ്‍ പിടിഐ
Sports

സൂപ്പര്‍ ഓവറില്‍ എന്തുകൊണ്ട് സഞ്ജു ഇറങ്ങിയില്ല?, ആര്‍ച്ചറെ ഒഴിവാക്കി സന്ദീപിനെന്തിന് പന്തുകൊടുത്തു?

എന്നാല്‍ സൂപ്പര്‍ ഓവറില്‍ സഞ്ജു കളിച്ചിരുന്നെങ്കിലും മത്സരം രാജസ്ഥാന് അനുകൂലമാക്കാമായിരന്നുവെന്നാണ് ആരാധകരുടെ പക്ഷം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ പതിനെട്ടാം സീസണിലെ ആദ്യത്തെ സൂപ്പര്‍ ഓവര്‍ മത്സരമാണ് ഇന്നലെ രാജസ്ഥാന്‍ റോയല്‍സ്- ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരത്തില്‍ കണ്ടത്. സൂപ്പര്‍ ഓവര്‍ അശ്രദ്ധയോടെ കളിച്ച റോയല്‍സിന്റേത് വളരെ മോശം പ്രകടനമായിരുന്നു.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഗംഭീര പ്രകടനമുണ്ടായതുകൊണ്ടാണ് മത്സരം ഡല്‍ഹി ജയിച്ചതെന്ന് സഞ്ജു മത്സരത്തിനു ശേഷം പ്രതികരിച്ചു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് അദ്ദേഹം. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സ്റ്റാര്‍ക്കിനാണ്. 20ാം ഓവറില്‍ തന്നെ അദ്ദേഹം മത്സരം വിജയിച്ചിരുന്നുവെന്നു സഞ്ജു പ്രതികരിച്ചു.

എന്നാല്‍ സൂപ്പര്‍ ഓവറില്‍ സഞ്ജു കളിച്ചിരുന്നെങ്കിലും മത്സരം രാജസ്ഥാന് അനുകൂലമാക്കാമായിരന്നുവെന്നാണ് ആരാധകരുടെ പക്ഷം. എന്നാല്‍ സൂപ്പര്‍ ഓവറിനായി വീണ്ടും ബാറ്റിങ്ങിന് ഇറങ്ങാന്‍ കഴിയുമായിരുന്നില്ലെന്നാണ് സഞ്ജു പറഞ്ഞത്. പരിക്കിന്റെ അവസ്ഥ എന്താണെന്നു പരിശോധിച്ച ശേഷമാകും ഇനി കളിക്കുന്ന കാര്യം തീരുമാനിക്കുകയെന്നും താരം പറഞ്ഞു.

ജോഫ്ര ആര്‍ച്ചറിനെപ്പോലെയുള്ള ബോളര്‍ ഉണ്ടായിട്ടും എന്തുകൊണ്ട് ഡല്‍ഹിക്കെതിരെ സന്ദീപ് ശര്‍മ സൂപ്പര്‍ ഓവറില്‍ പന്തെറിഞ്ഞു എന്ന ചോദ്യത്തിന് വളരെ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ ടീമിനായി ഓവറുകളെല്ലാം എറിഞ്ഞിട്ടുള്ളത് സന്ദീപ് ശര്‍മയാണെന്നും സഞ്ജു പറഞ്ഞു.

'കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഏറ്റവും ബുദ്ധിമുട്ടേറിയ ഓവറുകളെല്ലാം എറിഞ്ഞിട്ടുള്ളത് സന്ദീപ് ശര്‍മയാണ്. ഞങ്ങള്‍ വളരെ നന്നായി തന്നെ പന്തെറിഞ്ഞു. ബൗളര്‍മാരും ഫീല്‍ഡര്‍മാരും അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. പവര്‍പ്ലേയില്‍ തകര്‍പ്പന്‍ തുടക്കം ലഭിച്ചപ്പോള്‍ കളി വിജയിക്കുമെന്നാണു പ്രതീക്ഷിച്ചത്. പക്ഷേ അതുണ്ടായില്ല.' സഞ്ജു പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി