റിഷഭ് പന്ത്/ഫയല്‍ ചിത്രം 
Sports

ഒരു ക്രിക്കറ്റ് ഗ്രൗണ്ട് വാങ്ങിയാലോ? റിഷഭ് പന്തിനെ ട്രോളി ഇര്‍ഫാന്‍ പഠാന്‍

പുതിയ വീട് എവിടെയാവണം എന്ന ചോദ്യവുമായാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് ആരാധകര്‍ക്ക് മുന്‍പിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പുതിയ വീട് എവിടെയാവണം എന്ന ചോദ്യവുമായാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് ആരാധകര്‍ക്ക് മുന്‍പിലെത്തിയത്. ആരാധകരില്‍ നിന്ന് പല സ്ഥലപ്പേരുകളും ഉയരുന്നതിന് ഇടയില്‍ ഗബ്ബ ടെസ്റ്റിലെ ഇന്ത്യയുടെ ഹീറോയെ ട്രോളി മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ എത്തി. 

ക്രിക്കറ്റ് ഗ്രൗണ്ട് വാങ്ങിയാല്‍ എങ്ങനെയിരിക്കും എന്നാണ് പന്തിന്റെ ട്വീറ്റിന് മറുപടിയായി പഠാന്‍ കുറിച്ചത്. ഓസ്‌ട്രേലിയയില്‍ നിന്ന് എത്തിയത് മുതല്‍ പുതിയ വീടിനായി മാതാപിതാക്കള്‍ നിര്‍ബന്ധിക്കുകയാണെന്നും, ഗുര്‍ഗാവോണ്‍ പറ്റിയ ഇടം ആണോയെന്നുമാണ് ട്വിറ്ററില്‍ റിഷഭ് പന്ത് കുറിച്ചത്. 

കളിയിലേക്ക് വരുമ്പോള്‍ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഒരുങ്ങുകയാണ് റിഷഭ് പന്ത്. ചെന്നൈയില്‍ ഫെബ്രിവരി അഞ്ചിനാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. സിഡ്‌നി ടെസ്റ്റിലേയും, ഗബ്ബ ടെസ്റ്റിലേയും നാലാം ഇന്നിങ്‌സിലെ ബാറ്റിങ് മികവോടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും പന്ത് തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ