ഫയല്‍ ചിത്രം 
Sports

'സൂര്യകുമാർ വേണ്ട, സഞ്ജുവിനെ ടീമിലേക്ക് വിളിക്കു'- ട്വിറ്ററിൽ ട്രെൻഡിങ്

ഒന്നാം ഏകദിനത്തിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് സൂര്യകുമാർ ​ഗോൾഡൻ ഡക്കായി മടങ്ങിയത്. രണ്ടാം പോരിൽ സ്റ്റാർക്കിന്റെ പന്തിൽ തന്നെ സമാന രീതിയിൽ ​ഗോൾഡൻ‌ ഡക്കായി

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ഏകദിന പോരാട്ടത്തിലും സൂര്യകുമാർ യാദവ് സമാന രീതിയിൽ തുടർച്ചയായി ​ഗോൾഡൻ ഡക്കായി മടങ്ങിയതിന് പിന്നാലെ ട്വിറ്ററിൽ സഞ്ജു സാംസൺ തരം​ഗം. സൂര്യകുമാർ ഏകദിനത്തിൽ വമ്പൻ പരാജയമാണെന്നും പകരം സഞ്ജു സാംസണെ കളിപ്പിക്കണമെന്നും ആരാധകർ മുറവിളി കൂട്ടുന്നു. കണക്കുകൾ നിരത്തിയാണ് ആരാധകർ വലിയ തോതിൽ സഞ്ജുവിന് പിന്തുണയുമായി രം​ഗത്തെത്തിയത്. 

ഒന്നാം ഏകദിനത്തിൽ മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയാണ് സൂര്യകുമാർ ​ഗോൾഡൻ ഡക്കായി മടങ്ങിയത്. രണ്ടാം പോരിൽ സ്റ്റാർക്കിന്റെ പന്തിൽ തന്നെ സമാന രീതിയിൽ ​ഗോൾഡൻ‌ ഡക്കായി. ഇതോടെയാണ് സൂര്യകുമാറിന് പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടുള്ള പോസ്റ്റുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. 

നാലാം നമ്പറിൽ സൂര്യകുമാറിനേക്കാൾ മികച്ച ബാറ്റർ സ‍ഞ്ജുവാണെന്ന് ആരാധകർ കണക്കു നിരത്തി സമർഥിക്കുന്നു. മികച്ച ഫോമിൽ നിൽക്കുന്ന സഞ്ജുവാണ് സൂര്യയേക്കാൾ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ളതെന്നും ബാറ്റിങ് ശരാശരിയിലും മലയാളി താരമാണ് മുന്നിലെന്നും ആരാധകർ വ്യക്തമാക്കി. മികച്ച പ്രകടനം പലവട്ടം നടത്തിയിട്ടും സഞ്ജുവിന് തുടർച്ചയായി അവസരം നിഷേധിക്കുന്നത് അങ്ങേയറ്റത്തെ അവ​ഗണനയാണെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. 

ഏകദിനത്തിൽ പത്ത് ഇന്നിങ്സുകളിൽ നിന്ന് 330 റൺസാണ് സഞ്ജു സാംസൺ നേടിയിട്ടുള്ളത്. 86 റൺസാണ് മികച്ച സ്കോർ. ശരാശരി 66. അഞ്ച് തവണ പുറത്താകാതെ നിന്നു. സൂര്യകുമാർ 18 ഏകദിന മത്സരങ്ങൾ കളിച്ച് നേടിയത് 433 റൺസ്. ശരാശരി വെറും 28.87. ഉയർന്ന സ്കോർ 64 റൺസ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT