ട്രിസ്റ്റന്‍ സ്റ്റബ്‌സ്/ഫോട്ടോ: എഎഫ്പി 
Sports

'അടുത്ത 10 വര്‍ഷത്തോളം ലോകത്തെ രസിപ്പിക്കും'; 21കാരന്റെ വെടിക്കെട്ട് ബാറ്റിങ് ചൂണ്ടി ക്രിക്കറ്റ് ലോകം

10 വര്‍ഷത്തേക്ക് ലോകത്തെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാന്‍ പോകുന്നത് എന്നാണ് സ്റ്റബ്‌സിനെ ചൂണ്ടി സൗത്ത് ആഫ്രിക്കന്‍ മുന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ പ്രതികരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബ്രിസ്റ്റോള്‍: ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി20 തോറ്റെങ്കിലും ശ്രദ്ധ പിടിച്ച് സൗത്ത് ആഫ്രിക്കയുടെ 21കാരന്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സ്. സ്റ്റബ്‌സ് ക്രീസിലേക്ക് എത്തുമ്പോള്‍ 9.4 ഓവറില്‍ 86 റണ്‍സ് എന്ന നിലയിലായിരുന്നു സൗത്ത് ആഫ്രിക്ക. സൗത്ത് ആഫ്രിക്കന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അര്‍ധ ശതകം തന്റെ പേരില്‍ ചേര്‍ത്താണ് സ്റ്റബ്‌സ് മടങ്ങിയത്. 

235 റണ്‍സ് ചെയ്‌സ് ചെയ്ത് ഇറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി 28 പന്തില്‍ രണ്ട് ഫോറും എട്ട് സിക്‌സും സഹിതം 72 റണ്‍സ് ആണ് സ്റ്റബ്‌സ് അടിച്ചെടുത്തത്. തന്റെ രണ്ടാമത്തെ മാത്രം ട്വന്റി20യിലാണ് സ്റ്റബ്‌സിന്റെ ഈ വെടിക്കെട്ട ബാറ്റിങ് വന്നത്. 10 വര്‍ഷത്തേക്ക് ലോകത്തെ എന്റര്‍ടെയ്ന്‍ ചെയ്യിക്കാന്‍ പോകുന്നത് എന്നാണ് സ്റ്റബ്‌സിനെ ചൂണ്ടി സൗത്ത് ആഫ്രിക്കന്‍ മുന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ പ്രതികരിച്ചത്. 

സ്റ്റബ്‌സ്, ബ്രെവിസ്, അടുത്ത പത്തിലേറെ വര്‍ഷം ലോകത്തെ രസിപ്പിക്കും, ഡെയ്ല്‍ സ്റ്റെയ്ന്‍ ട്വിറ്ററില്‍ കുറിച്ചു. ഇംഗ്ലണ്ടിന് എതിരെ ക്രീസിലേക്ക് എത്തിയ സ്റ്റബ്‌സ് മൊയിന്‍ അലിയുടെ പന്തില്‍ സിംഗിള്‍ നേടിയാണ് തുടങ്ങിയത്. അതിന് ശേഷം അടുത്ത ഓവറുമായി മൊയിന്‍ അലി വീണ്ടും എത്തിയപ്പോള്‍ മൂന്ന് വട്ടം സിക്‌സ് പറത്തിയാണ് സ്റ്റബ്‌സ് രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള തന്റെ വരവറിയിച്ചത്.

പിന്നെ വന്ന അഞ്ച് ഓവറില്‍ ക്രിസ് ജോര്‍ദാന്‍, ആദില്‍ റാഷിദ്, റീസ് ടോപ്ലി, റിച്ചാര്‍ഡ് ഗ്ലീസണ്‍, സാം കറാന്‍ എന്നിവര്‍ക്കെതിരെ ഓരോ സിക്‌സ് എങ്കിലും പറത്തുന്നുണ്ടെന്ന് സ്റ്റബ്‌സ് ഉറപ്പിച്ചു. 19ാം ഓവറില്‍ സ്റ്റബ്‌സ് പുറത്തായില്ലായിരുന്നു എങ്കില്‍ മത്സര ഫലം തന്നെ മാറിയാനെ. സൗത്ത് ആഫ്രിക്കയുടെ പുതിയ സൂപ്പര്‍ ഹീറോ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി സ്റ്റംബ്‌സ് രണ്ട് മത്സരം കളിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം