ഹര്‍ദിക് പാണ്ഡ്യ/ഫയല്‍ ചിത്രം 
Sports

ഇനി ഇന്ത്യക്കായി പന്തെറിയുമോ? വമ്പൻ പ്ലാനുകൾ വെളിപ്പെടുത്തി ഹർദിക് പാണ്ഡ്യ

ശസ്ത്രക്രിയക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും ബൗളിങ്ങിൽ പഴയ താളത്തിൽ ഇറങ്ങാൻ ഹർദിക് തയ്യാറായിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പഴയത് പോലെ ബൗളിങ്ങിലും പൂർണമായി ഹർദിക് പാണ്ഡ്യയെ പ്രയോജനപ്പെടുത്താൻ ഇനി ഇന്ത്യൻ ടീമിന് സാധിക്കുമോ? ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന് മുകളിൽ ആശങ്കയാണ് ഈ ചോദ്യം. ശസ്ത്രക്രിയക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങിയെത്തിയെങ്കിലും ബൗളിങ്ങിൽ പഴയ താളത്തിൽ ഇറങ്ങാൻ ഹർദിക് തയ്യാറായിട്ടില്ല. എന്നാൽ തന്റെ ബൗളിങ് പ​ദ്ധതികൾ ഇപ്പോൾ വെളിപ്പെടുത്തുകയാണ് താരം. 

ടി20 ലോകകപ്പിൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും പന്തെറിയാൻ സാധിക്കുന്നു എന്ന് ഉറപ്പാക്കുകയാണ് എന്റെ ലക്ഷ്യം. അവിടെ കൂടുതൽ കാര്യക്ഷമത കണ്ടെത്താനും മത്സരങ്ങൾ എനിക്ക് നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് ശ്രമം. എന്റെ എല്ലാ ശ്രദ്ധയും ലോകകപ്പിലാണ്, ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഹർദിക് പാണ്ഡ്യ പറഞ്ഞു. 

ബൗളിങ്ങിലേക്ക് നോക്കുമ്പോൾ എത്രമാത്രം ഫിറ്റാണ് ഞാൻ എന്നതാണ് പ്രധാനം. ശസ്ത്രക്രിയക്ക് ശേഷവും എന്റെ പേസിൽ കുറവ് വരുത്തിയിട്ടില്ല. എന്റെ ഫിറ്റ്നസുമായി ബന്ധപ്പെട്ടതാണ് എന്റെ ബൗളിങ്. എത്രമാത്രം ഫിറ്റാണോ ഞാൻ അത്രമാത്രം മികച്ച പ്രകടനം എന്നിൽ നിന്ന് വരും. കളിക്കുകയാണ് എങ്കിൽ 50 ശതമാനം മാത്രം നൽകി കളിക്കാൻ എനിക്ക് താത്പര്യമില്ല. കളിക്കുമ്പോൾ എനിക്കെന്റെ 100 ശതമാനവും നൽകി കളിക്കണം, ഹർദിക് പറഞ്ഞു. 

ഓസ്ട്രേലിയൻ പര്യടനത്തിൽ ഹർദിക് ഏതാനും ഓവർ പന്തെറിഞ്ഞിരുന്നു. ഇം​ഗ്ലണ്ടിനെതിരായ 5 ടി20 പരമ്പരകളിലായി 17 ഓവറാണ് ഹർദിക് എറിഞ്ഞത്. ഇം​ഗ്ലണ്ടിനെതിരായ ഏകദിനത്തിൽ ബൗളറായി ഹർദിക്കിനെ ഇന്ത്യ ഉപയോ​ഗിച്ചില്ല. ഐപിഎല്ലിന്റെ ആദ്യ പകുതിയിലും മുംബൈ ഇന്ത്യൻസിന് വേണ്ടി ഹർ​ദിക് പന്തെറിഞ്ഞിരുന്നില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

'മുപ്പത് കഴിഞ്ഞാൽ പിന്നെ "തള്ളച്ചികൾ " ആയി, കാലമൊക്കെ മാറി, കൂപമണ്ഡൂകങ്ങളേ'; കുറിപ്പ്

പ്രതിമാസം 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ 15 വര്‍ഷത്തിന് ശേഷം കൂടുതല്‍ നേട്ടം എവിടെ?; ഇപിഎഫ് vs പിപിഎഫ് താരതമ്യം

SCROLL FOR NEXT