Rain x
Sports

ഐപിഎല്‍ കലാശപ്പോര് മഴയെടുക്കുമോ? കാലാവസ്ഥാ പ്രവചനം ഇങ്ങനെ

കലാശപ്പോര് കണാന്‍ ആരാധകര്‍ കാത്തിരിക്കുമ്പോള്‍ മറുവശത്ത് വെല്ലുവിളിയാകുന്നത് മഴ ഭീഷണിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഐപിഎല്ലില്‍ കലാശപ്പോരില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും (ആര്‍സിബി) പഞ്ചാബ് കിങ്സും (പിബികെഎസ്) തമ്മില്‍ ഏറ്റുമുട്ടുകയാണ്. ഈ സീസണില്‍ ഐപിഎല്‍ ട്രോഫി ഏറ്റവുമധികം അര്‍ഹിക്കുന്ന ടീമുകള്‍ കൂടിയാണ് ഇരുവരും. നേരത്തേ ലീഗ് ഘട്ടത്തില്‍ തുല്യ പോയിന്റ് വീതം നേടിയാണ് ആദ്യ രണ്ടു സ്ഥാനക്കാരായി പഞ്ചാബും ആര്‍സിബിയും പ്ലേഓഫിലേക്കു കുതിച്ചത്.

കലാശപ്പോര് കാണാന്‍ ആരാധകര്‍ കാത്തിരിക്കുമ്പോള്‍ മറുവശത്ത് വെല്ലുവിളിയാകുന്നത് മഴ(Rain) ഭീഷണിയാണ്. ഇന്ന് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കലാവസ്ഥാ വകുപ്പിന്റെ(ഐഎംഡി) പ്രവചനം.

ഇന്നലെ അഹമ്മദാബാദില്‍ താപനില 39°C എത്തിയിരുന്നു, എന്നാല്‍ ഇപ്പോള്‍ കാലാവസ്ഥയില്‍ മാറ്റത്തിന്റെ സൂചനകളുണ്ട്. മഴയ്ക്കുള്ള സാധ്യത 50 മുതല്‍ 75 ശതമാനം വരെയാണെന്നാണ് പ്രവചനം. വൈകുന്നേരവും രാത്രിയിലും മഴ പെയ്‌തേക്കാം. ഇങ്ങനെ സംഭവിച്ചാല്‍, മത്സരത്തെയും ബാധിച്ചേക്കാം. നിലവില്‍ അഹമ്മദാബാദില്‍ മഴ പെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ന് മഴ കളി തടസപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്.

ഐപിഎല്‍ നിയമങ്ങള്‍ അനുസരിച്ച് പ്ലേഓഫില്‍ മഴ പെയ്താല്‍ രണ്ട് മണിക്കൂര്‍ ഓവറുകള്‍ വെട്ടിക്കുറയ്ക്കില്ല. പരമ്പരാഗത ഡ്രെയിനേജ് രീതികളേക്കാള്‍ ഏകദേശം 36 മടങ്ങ് വേഗത്തില്‍ അഹമ്മദാബാദില്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ചെറിയ മഴ പെയ്താലും അത് മത്സരത്തെ ബാധിക്കാന്‍ ഇടിയില്ല. മഴ നിന്നാലും മത്സരം ആരംഭിക്കാന്‍ കൂടുതല്‍ സമയമെടുക്കില്ല.

ക്വാളിഫയര്‍ ഒന്ന്, എലിമിനേറ്റര്‍, ക്വാളിഫയര്‍ 2 പോരാട്ടങ്ങള്‍ക്ക് റിസര്‍വ് ദിനം ബിസിസിഐ നല്‍കിയിരുന്നില്ല. എന്നാല്‍ ഫൈനലിനു റിസര്‍വ് ദിനമുണ്ട്. ഇന്ന് മഴയെ തുടര്‍ന്നു ഒരു പന്ത് പോലും എറിയാന്‍ സാധിച്ചില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കില്ല. നാളെ ഫൈനല്‍ വീണ്ടും നടത്തും. റിസര്‍വ് ദിനത്തിലും മുടങ്ങിയാല്‍ ഇന്ന് മഴയില്‍ മുടങ്ങിയാല്‍ ഫൈനല്‍ റിസര്‍വ് ദിനമായ നാളെ വീണ്ടും നടത്തും. നാളെയും കളി മഴയെടുത്താല്‍ ലീഗ് ഘട്ടത്തില്‍ മികവ് പുലര്‍ത്തിയ ടീമിന് കിരീടം സമ്മാനിക്കും. അങ്ങനെ സംഭവിച്ചാല്‍ പഞ്ചാബ് തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കും.

സൂപ്പര്‍ ബാറ്റര്‍ ഫൈനല്‍ കളിക്കില്ല? ആര്‍സിബിക്ക് വന്‍ തിരിച്ചടി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT