ഫോട്ടോ: ട്വിറ്റർ 
Sports

കോഹ്‌ലി കത്തിക്കയറുമോ? ഇന്ത്യ-വിന്‍ഡിസ് ആദ്യ ട്വന്റി20 ഇന്ന്‌

ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ വിന്‍ഡിസിന് എതിരായ ട്വന്റി20 പരമ്പരക്കായി ഇന്ത്യ ഇന്ന് ഇറങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ വിന്‍ഡിസിന് എതിരായ ട്വന്റി20 പരമ്പരക്കായി ഇന്ത്യ ഇന്ന് ഇറങ്ങുന്നു. രാത്രി 7 മണിക്ക് ഈഡന്‍ ഗാര്‍ഡനിലാണ് ട്വന്റി20 പോര്. 

കെഎല്‍ രാഹുലിന്റെ അഭാവത്തില്‍ ഋഷഭ് പന്ത് ആണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പ് മുന്‍പില്‍ കണ്ട് അതിനുള്ള ഒരുക്കങ്ങള്‍ ഇന്ത്യ ഇവിടെ തുടങ്ങും. വിരാട് കോഹ് ലിയുടെ ഫോം ആണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു ഒന്ന്. ട്വന്റി20യില്‍ കോഹ് ലി കത്തിക്കയറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

ഏകദിനത്തില്‍ വിന്‍ഡിസ് കൂപ്പുകുത്തിയെങ്കിലും ട്വന്റി20യില്‍ അവരെ എഴുതി തള്ളാനാവില്ല. ട്വന്റി20യാണ് വിന്‍ഡിസിന്റെ ഇഷ്ട ഫോര്‍മാറ്റ്. കഴിഞ്ഞ ട്വന്റി20 ലോകകപ്പിലെ നിരാശപ്പെടുത്തുന്ന ഫലത്തിന് പിന്നാലെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് അവരും ലക്ഷ്യമിടുന്നത്. 

പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദറും ട്വന്റി20ക്കില്ല. പകരം കുല്‍ദീപ് യാദവിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. രാഹുലിന്റെ അഭാവത്തില്‍ രോഹിത്തിനൊപ്പം ആര് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും എന്നതും ചോദ്യമാണ്. ഇഷാന്‍ കിഷനാണ് സാധ്യത. ഋതുരാജ് ഗയ്കവാദും അവസരം കാത്ത് നില്‍പ്പുണ്ട്. 

ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത്, ഇഷാന്‍, കോഹ് ലി, പന്ത്, സൂര്യകുമാര്‍, ശ്രേയസ് അയ്യര്‍, ഹര്‍ഷല്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ചഹ7ല്‍, ആവേശ് ഖാന്‍

വിന്‍ഡിസ് സാധ്യത 11: കയില്‍ മെയേഴ്‌സ്, ബ്രണ്ടന്‍ കിങ്, നിക്കോളാസ് പൂരന്‍, പൊള്ളാര്‍ഡ്, പവല്‍, ഹോള്‍ഡര്‍, റൊമാരിയോ ഷെഫേര്‍ഡ്, ഫാബിയാന്‍ അലന്‍, ഓഡീന്‍ സ്മിത്ത്, അക്കില്‍ ഹൊസെയ്ന്‍, കോട്രല്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT