Cristiano Ronaldo And Georgina Rodriguez x
Sports

ക്രിസ്റ്റ്യാനോ ജോർജീന വിവാഹം ശനിയാഴ്ച; അതിഥി പട്ടികയിൽ ലയണൽ മെസിയും!

9 വർഷത്തോളമായി ഒന്നിച്ച് കഴിയുന്ന ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലിസ്ബൻ: പോർച്ചു​ഗൽ നായകനും സൂപ്പർ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയും പങ്കാളി ജോർജീന റോഡ്രീഗ്സും വിവാഹിതരാകുന്നു. ക്രിസ്റ്റ്യാനോയുടെ ജന്മദേശമായ മെദീരയിലെ പ്രസിദ്ധമായ ഫുൻചാൽ കത്തീഡ്രൽ പള്ളിയിൽ വെച്ച് ശനിയാഴ്ചയാണ് ചടങ്ങുകൾ നടക്കുക. കഴിഞ്ഞ 9 വർഷത്തോളമായി ഒന്നിച്ച് കഴിയുന്ന ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു. അഞ്ച് മക്കളുടെ മാതാപിതാക്കളായ ക്രിസ്റ്റ്യാനോയും ജോർജീനയും നിലവിൽ സൗദി അറേബ്യയിലെ റിയാദിലാണ് താമസം.

ക്രിസ്റ്റ്യാനോയുടെ വിവാഹത്തിന്‍റേതെന്ന പേരില്‍ ഓൺലൈനിൽ പ്രചരിക്കുന്ന ക്ഷണക്കത്തും അതിൽ ഉൾപ്പെട്ട വൻ താരനിര ഉൾപ്പെടുന്ന അതിഥികളുടെ പട്ടികയും ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ ക്ഷണക്കത്ത് വ്യാജമാണ്. ചോർന്നതായി പറയപ്പെടുന്ന അതിഥി പട്ടികയിലെ പ്രമുഖ പേരുകളാണ് ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാ വിഷയം. പട്ടികയിൽ ക്രിസ്റ്റ്യാനോയുടെ എക്കാലത്തെയും വലിയ എതിരാളിയായ അര്‍ജന്‍റീന നായകന്‍ ലയണൽ മെസിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്.

മെസിക്ക് പുറമെ, റിയോ ഫെർഡിനാൻഡ്, കിലിയൻ എംബാപ്പെ, വിനീഷ്യസ് ജൂനിയർ, അലക്സ് ഫെര്‍ഗൂസൻ, വെയ്ന്‍ റൂണി, സിനദിന്‍ സിദാന്‍, സിനിമാ, സംഗീത ലോകത്തു നിന്ന് വിൻ ഡീസൽ, റിയാന്ന, ജെന്നിഫർ ലോപ്പസ്, ഡ്രേക്ക്, ട്രെവിസ് സ്കോട്ട് എന്നിവരും പങ്കെടുക്കുമെന്നാണ് സൂചന. താൻ ജനിച്ചു വളർന്ന ജന്മനാടായ ഫുൻചാലിൽ വെച്ച് വിവാഹം കഴിക്കണമെന്നത് റൊണാൾഡോയുടെ വലിയ ആഗ്രഹമായിരുന്നു.

വിവാഹ ചടങ്ങുകൾക്ക് ശേഷം ഫുൻചാലിലെ പ്രമുഖ ഫൈവ് സ്റ്റാർ ഹോട്ടലായ സവോയ് പാലസിലാകും വിവാഹ സത്കാരം നടക്കുക. വിവിഐപി അതിഥികൾ പങ്കെടുക്കുന്ന ചടങ്ങിൽ കടുത്ത നിയന്ത്രണങ്ങളും സ്വകാര്യതയും ഉറപ്പാക്കാൻ ഹോട്ടലിലെ പ്രധാന ഫ്ലോറുകൾ മുഴുവനായി റിസർവ് ചെയ്തിട്ടുണ്ട്.

2016ൽ മാഡ്രിഡിൽ വച്ചാണ് ജോർജീനയും ക്രിസ്റ്റ്യാനോയും ആദ്യമായി കാണുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും ഒന്നിച്ചു ജീവിക്കാൻ തുടങ്ങുകയുമായിരുന്നു. സ്പാനിഷ് മോഡലും ഇൻഫ്ലുവൻസറുമായ ജോർജീനയുടെ ജീവിതത്തെക്കുറിച്ച് 'സോയ് ജോർജീന' എന്ന പേരിൽ നെറ്റ്ഫ്ലിക്സ് റിയാലിറ്റി ഷോയും പുറത്തിറങ്ങിയിട്ടുണ്ട്. നിലവിൽ ഇരുവരും സൗദി അറേബ്യയിലാണ് താമസം. സൗദി പ്രൊ ലീ​ഗിൽ അൽ നസർ താരമാണ് ക്രിസ്റ്റ്യാനോ.

Cristiano Ronaldo's wedding to Georgina Rodriguez is shaping up to be the most talked-about social event of 2026 and not entirely for the right reasons

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃഷയ്ക്കെതിരായ വിവാദ പരാമര്‍ശം: ഉദയനിധി സ്റ്റാലിന്‍ കസ്റ്റഡിയിൽ

പേരാവൂർ കാഞ്ഞിരപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ഹനീഫയുടെ മൃതദേഹം കണ്ടെത്തി

എല്‍ഐസിയുടെ ഓഹരി വിറ്റ് 31,000 കോടി സമാഹരിക്കും, ഓഫര്‍ ഫോര്‍ സെയില്‍ പ്രഖ്യാപിച്ച് കേന്ദ്രം; വിപണിയില്‍ ഏഴു ശതമാനം ഇടിവ്, തറവില അറിയാം

ദേശീയപാത അടഞ്ഞു: മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ; ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ടൗൺ

'അച്ഛനെപ്പോലെ കാല് പൊക്കി അടിയുണ്ടോ?'; മൈക്ക് വാങ്ങി മറുപടി നല്‍കി മോഹന്‍ലാല്‍; കുറച്ചൂടെ നിലവാരമാകാം എന്ന് കമന്‍റുകള്‍