ഫോട്ടോ: പിടിഐ 
Sports

'ഹര്‍ദിക് 50 അടിച്ചാല്‍ ജോലി രാജിവെക്കും', ആരാധകനെ വെട്ടിലാക്കി ഗുജറാത്ത് ക്യാപ്റ്റന്‍

ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ അര്‍ധ ശതകം കണ്ടെത്തിയെങ്കിലും ടീമിനെ ജയത്തിലേക്ക് എത്തിക്കാനായില്ല

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യ അര്‍ധ ശതകം കണ്ടെത്തിയെങ്കിലും ടീമിനെ ജയത്തിലേക്ക് എത്തിക്കാനായില്ല. എന്നാല്‍ ഇവിടെ ഹര്‍ദിക്കിന്റെ അര്‍ധ ശതകം കാരണം വലഞ്ഞൊരു ആരാധകനുണ്ട്. ഗ്യാലറിയിലെ ആരാധകന്റെ ബാനറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

ഹര്‍ദിക് 50 റണ്‍സ് കണ്ടെത്തിയാല്‍ ഞാന്‍ ജോലിയില്‍ നിന്ന് രാജിവെക്കാം എന്നെഴുതിയ പോസ്റ്ററുമായാണ് ഗാലറിയില്‍ ആരാധകന്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കളിയില്‍ ഹര്‍ദിക് അര്‍ധ ശതകം കണ്ടെത്തി. 42 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്‌സും പറത്തിയായിരുന്നു ഇന്നിങ്‌സ്. 

ഹര്‍ദിക്കിന്റെ ഇന്നിങ്‌സിന് പിന്നാലെ ആരാധനും അയാളുടെ പോസ്റ്ററുമാണ് സമൂഹമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. കളിയിലേക്ക് വരുമ്പോള്‍ 8 വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റന്‍സ് തോറ്റത്. ഗുജറാത്തിന്റെ സീസണിലെ ആദ്യ തോല്‍വിയാണ് ഇത്. 

നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് ആണ് ഗുജറാത്തിന് കണ്ടെത്താനായത്. എന്നാല്‍ അഞ്ച് പന്തുകള്‍ ശേഷിക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഹൈദരാബാദ് ലക്ഷ്യം കണ്ടു. അര്‍ധ ശതകം കണ്ടെത്തിയ ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനാണ് കളിയിലെ താരം.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT