മുംബൈ: ടീം അംഗങ്ങളോട് ശാന്തത കൈവിട്ട് പെരുമാറുന്ന ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യക്കെതിരെ ആരാധകര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ കളിയില്‍ ഫീല്‍ഡിങ്ങിന് ഇടയില്‍ മുഹമ്മദ് ഷമിയോടെ ഹര്‍ദിക് ക്ഷുഭിതനായതാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്.
ഹൈദരാബാദ് ഇന്നിങ്‌സിന്റെ 13ാം ഓവറിലാണ് സംഭവം. തന്റെ രണ്ടാം സ്‌പെല്ലിനായി ഹര്‍ദിക് മടങ്ങി എത്തി. എന്നാല്‍ തുടരെ രണ്ട് വട്ടം ഹര്‍ദിക്കിന്റെ ഡെലിവറിയില്‍ വില്യംസണ്‍ സിക്‌സ് അടിച്ചു. അതേ ഓവറിലെ അവസാന പന്തില്‍ വില്യംസണ്‍-ത്രിപദി കൂട്ടുകെട്ട് തകര്‍ക്കാന്‍ ഗുജറാത്തിന് അവസരം ലഭിച്ചിരുന്നു.
13ാം ഓവറിലെ അവസാന പന്തില്‍ ബാറ്റര്‍ അപ്പര്‍ കട്ടിന് ശ്രമിക്കുകയും പന്ത് ഡീപ്പ് തേര്‍ഡ് മാനിലേക്ക് എത്തുകയും ചെയ്തു. മുഹമ്മദ് ഷമി ആയിരുന്നു ഇവിടെ ഫീല്‍ഡര്‍. മുന്‍പോട്ടേക്ക് ഓടിയിരുന്നു എങ്കില്‍ ഷമിക്ക് ക്യാച്ച് എടുക്കാന്‍ സാധിച്ചാനെ. എന്നാല്‍ നിന്നിടത്ത് തന്നെ നില്‍ക്കുകയും ബൗണ്‍സ് ചെയ്ത് വരുന്ന പന്ത് പിടിക്കാനായി രണ്ട് സ്റ്റെപ്പ് പിന്നിലേക്ക് ഇറങ്ങുകയുമാണ് ഷമി ചെയ്തത്.
ഇത് ഹര്‍ദിക്കിനെ പ്രകോപിപ്പിച്ചു. ഷമിക്ക് നേരെ ഹര്‍ദിക്ക് ക്ഷുഭിതനാവുകയും ചെയ്തു. നേരത്തെ, പഞ്ചാബ് കിങ്‌സിന് എതിരായ മത്സരത്തിലും ഹര്‍ദിക്കിന്റെ പെരുമാറ്റം വിമര്‍ശിക്കപ്പെട്ടിരുന്നു. റണ്‍ഔട്ട് ആയതിനെ തുടര്‍ന്ന് ഡേവിഡ് മില്ലറോടാണ് ഹര്‍ദിക് അവിടെ ക്ഷുഭിതനായത്. എന്നാല്‍ അവിടെ സിംഗിളിനായി ആദ്യ ഓടി തുടങ്ങിയത് ഹര്‍ദിക് ആയിരുന്നു എന്ന് ചൂണ്ടി ഗുജറാത്ത് ക്യാപ്റ്റനെതിരെ വിമര്‍ശനം ശക്തമായിരുന്നു.
@hardikpandya7 shouting at the #mohammedshami is disgraceful what Shami has done for #Indianteam is commendable and #Hardik has not even done half of it. #shameful #HardikPandya
— Wolf (@Wolf_Vickbaghel) April 11, 2022
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates