India vs Afghanistan T20I x
Sports

സഞ്ജു- അഭിഷേക്... സഞ്ജു- വൈഭവ്... അഭിഷേക്- വൈഭവ്...?

ഇന്ത്യ- അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂഡല്‍ഹി: ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ഇന്ന് രാത്രി 7.30 മുതല്‍ ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് പോരാട്ടം. ഈ മാസം 15, 17 തീയതികളിലാണ് പരമ്പരയിലെ ശേഷിക്കുന്ന പോരാട്ടങ്ങള്‍. മൂന്ന് മത്സരങ്ങളുടേയും വേദി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയം തന്നെയാണ്. പോരാട്ടങ്ങള്‍ സോണി സ്‌പോര്‍ട്‌സ് ചാനലിലും ഓണ്‍ലൈനില്‍ സോണി ലിവിലും ലൈവ് കാണാം.

ടീം ഇന്ത്യ കണ്‍ഫ്യൂഷനില്‍

ഓപ്പണിങ് ആരെ ഇറക്കും, മൂന്നാം പേസര്‍ വേണോ അതോ സ്പിന്‍ മതിയോ, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മൂന്നാം നമ്പറില്‍ ഇറങ്ങണോ...? പോരിനിറങ്ങാന്‍ നേരത്ത് ഇന്ത്യന്‍ ക്യാംപില്‍ ആകെ ആശയക്കുഴപ്പങ്ങളാണ്. സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി എന്നീ മൂന്ന് ഓപ്പണര്‍മാര്‍ ടീമിലുണ്ട്. ഇതില്‍ ഏത് സഖ്യത്തെ കളിപ്പിക്കുമെന്ന കാര്യം തലവേദനയാണെന്നു ക്യാപ്റ്റന്‍ ശ്രേയസ് കഴിഞ്ഞ ദിവസം തുറന്നു സമ്മതിച്ചിരുന്നു.

സിംബാബ്‌വെക്കെതിരെയാണ് ഇന്ത്യ അവസാനം ടി20 പരമ്പര കളിച്ചത്. ഇതില്‍ സഞ്ജു ഉണ്ടായിരുന്നില്ല. അഭിഷേകും 15കാരന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയുമാണ് ഓപ്പണ്‍ ചെയ്തത്. പരമ്പരയില്‍ മിന്നും ഫോമില്‍ കളിച്ച് വൈഭവ് താരമായി. എന്നാല്‍ അഭിഷേക് ഒട്ടും ഫോമില്‍ ആയിരുന്നില്ല. എന്തായാലും ഓപ്പണിങ് ആരെത്തും എന്നതില്‍ ആരാധകര്‍ ആകാംക്ഷയിലാണ്. അഭിഷേക്- വൈഭവ് സഖ്യം തന്നെയാകുമോ അതോ സഞ്ജുവിന് അവസരം കിട്ടുമോ എന്നതാണ് ചര്‍ച്ച.

ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയാല്‍ ശ്രേയസ് നാലാം സ്ഥാനത്തേക്കിറങ്ങേണ്ടി വരും. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനായി ശ്രേയസ് മൂന്നാം സ്ഥാനത്താണ് ഇറങ്ങാറുള്ളത്. അതിനിടെ നെറ്റ്‌സില്‍ പരിശീലനത്തിനിടെ ഇഷാന് പരിക്കേറ്റതും ടീം ക്യാംപില്‍ ആശങ്കയായിട്ടുണ്ട്.

പേസ് ബൗളര്‍മാരില്‍ പരിക്കു മാറി എത്തുന്ന ജസ്പ്രിത് ബുംറ കളിക്കുമെന്ന് ഉറപ്പാണ്. അര്‍ഷ്ദീപ് സിങും കളിക്കും. സ്പിന്നര്‍മാരായി അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവരായിരിക്കും കളിക്കുക. മൂന്നാം പേസറെ പരീക്ഷിക്കാന്‍ തുനിഞ്ഞാല്‍ ഹര്‍ഷിദ് റാണയ്ക്കു പകരം ടീമിലെത്തിയ യഷ് ഠാക്കൂറിന് അവസരം കിട്ടും. സ്പിന്നാണെങ്കില്‍ വരുണ്‍ ചക്രവര്‍ത്തിയായിരിക്കും ഇലവനില്‍.

പുതിയ ക്യാപ്റ്റന്‍ ഇബ്രാഹിം സാദ്രാനെ നിയമിച്ചാണ് അഫ്ഗാന്‍ ഇറങ്ങുന്നത്. അവരുടെ സ്പിന്‍ ബൗളിങാണ് വൈവിധ്യം നിറയ്ക്കുന്നത്. ടി20യില്‍ മോശമല്ലാത്ത സംഘവുമാണ് അവര്‍. റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുജീബ് ഉര്‍ റഹ്മാന്‍ എന്നീ മൂന്ന് മികച്ച സ്പിന്നര്‍മാരാണ് അവരുടെ ശക്തി.

Shreyas Iyer’s India will take on Ibrahim Zadran’s Afghanistan in the three-match T20I series starting on Sunday. All eyes will be on who will open for the Indian side with Abhishek Sharma. Although Sanju Samson has returned to the squad after being absent from the series against Zimbabwe, question marks do loom around his spot

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ കുതിപ്പ്; ആദ്യ അഞ്ച് മാസത്തില്‍ 9000 കോടിയിലധികം കൂടി, കടവും ഉയര്‍ന്നു

സിപിഎം വിശാല സംസ്ഥാന സമിതി യോഗം കോഴിക്കോട്ട് ഇന്ന് മുതല്‍; ചര്‍ച്ചാ നിയന്ത്രണത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി

കുടുംബ വഴക്കിന് പരിഹാരം കാണാൻ ജനപ്രതിനിധിയെ വിളിച്ചു; പിന്നെ നടന്നത്... 'രണ്ടാഴ്ച അടിയോടടി'! കേസ്

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; ആ​ഗോള വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കാൻ രാഷ്ട്രത്തലവൻമാർ

Today's Rashi Phalam September 13| പരീക്ഷാ ഫലത്തിൽ അനുകൂല വിവരം, പ്രണയത്തിൽ സന്തോഷകരമായ വഴിത്തിരിവ്