വൈഭവ് സൂര്യവംശി BCCI
Sports

അവസരമുണ്ടോ? ഇനിയും കാത്തിരിക്കണമെന്ന് ഗംഭീര്‍, രണ്ട് വാക്കില്‍ മറുപടി നല്‍കി വൈഭവ്

നാലാം ടി20 ജയിച്ച് വിന്‍ഡീസ് പരമ്പര 2-2 എന്ന നിലയില്‍ സമനിലയിലായാക്കിതോടെ, നിര്‍ണായകമായ അവസാന മത്സരത്തില്‍ വൈഭവിന് അവസരം നല്‍കണമെന്ന ആവശ്യത്തിന് പിന്തുണയേറുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ബംളൂരു: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരം ഉണ്ടാകുമോ? പരമ്പരയില്‍ നാല് മത്സരങ്ങളിലും വൈഭവിന് ബഞ്ചിലായിരുന്നു സ്ഥാനം. ഓപ്പണര്‍ സ്ഥാനത്ത് സഞ്ജു മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് വൈഭവിന് പ്ലേയിങ് ഇലവിനില്‍ ഇടം ലഭിക്കാതെ വന്നത്. ഇപ്പോഴിതാ വൈഭവിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

'സ്റ്റില്‍ ബിലീവിങ്' എന്ന വൈഭവിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണിപ്പോള്‍ ആരാധകര്‍ ഏറ്റടുത്തത്. പരമ്പരയിലെ അവസാന ടി20 പോരാട്ടത്തിലെങ്കിലും അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വൈഭവ്. നാലാം ടി20 ജയിച്ച് വിന്‍ഡീസ് പരമ്പര 2-2 എന്ന നിലയില്‍ സമനിലയിലായാക്കിതോടെ, നിര്‍ണായകമായ അവസാന മത്സരത്തില്‍ വൈഭവിന് അവസരം നല്‍കണമെന്ന ആവശ്യത്തിന് പിന്തുണയേറുകയാണ്.

എന്നാല്‍, നിലവിലെ ഓപ്പണിങ് കൂട്ടുകെട്ടായ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ സഖ്യത്തെ മാറ്റാന്‍ ടീം മാനേജ്മെന്റ് തയാറല്ലെന്ന സൂചനയാണ് കോച്ച് ഗൗതം ഗംഭീര്‍ നല്‍കുന്നത്. ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായ ഒരു താരം കഴിവുള്ളതുകൊണ്ട് തന്നെയാണ് ആ നേട്ടം കൈവരിച്ചത്. ഏതാനും മത്സരങ്ങളിലെ പരാജയം കൊണ്ട് മാത്രം ഒരു താരം മോശക്കാരനാകുന്നില്ല. ലോകകപ്പ് നേടിയ ഒരു ടീം കോമ്പിനേഷനെ പെട്ടെന്ന് മാറ്റാനാവില്ല. വൈഭവിനോട് വളരെ വ്യക്തമായി തന്നെ കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്, അവസരത്തിനായി ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്. വര്‍ഷങ്ങളായി ടീമിനായി മികച്ച സംഭാവനകള്‍ നല്‍കുന്നവര്‍ക്കായിരിക്കും എപ്പോഴും മുന്‍ഗണന. അവസരം ലഭിക്കുമ്പോള്‍ അത് ദീര്‍ഘകാലത്തേക്ക് പ്രയോജനപ്പെടുത്താന്‍ വൈഭവിന് സാധിക്കും. ഗൗതം ഗംഭീര്‍ പറഞ്ഞു.

Will Vaibhav Suryavanshi get an opportunity in the T20 series

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടുത്ത മാസം ഇന്ധനവില വര്‍ധിപ്പിച്ചേക്കും, റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടാനും സാധ്യത; റിപ്പോര്‍ട്ട്

സയന്‍സ് ഫിക്ഷന്‍ സിനിമയല്ല! പറക്കും കാര്‍ അവതരിപ്പിച്ച് മസ്‌ക്; കണ്ണടച്ച് തുറക്കുമ്പോഴേക്കും 60 മൈല്‍ വേഗം- വിഡിയോ

കയ്യിൽ രണ്ട് തോക്ക്, ടെറർ ലുക്കിൽ നസ്‌ലിൻ; 'ബാച്ച്‌ലർ പാർട്ടി Deux' ലെ ലുക്ക് പോസ്റ്റർ പുറത്ത്

ദാദയ്ക്കും യുവിക്കുമൊപ്പം ലങ്കന്‍ ഇതിഹാസവും; കപ്പെടുക്കാന്‍ കച്ചകെട്ടി ക്യാപിറ്റല്‍സ്

അനിരുദ്ധ്- കാവ്യ മാരൻ വിവാ​ഹം സ്ഥിരീകരിച്ച് രേവന്ത് റെഡ്ഡി; വിവാഹവിരുന്ന് ചെന്നൈയിൽ, തീയതി പുറത്ത്