മൈക്കൽ ഹോൾഡിങ്/ഫയല്‍ ചിത്രം 
Sports

'ഇന്ത്യയോട് ഇങ്ങനെ കാണിക്കാന്‍ ധൈര്യപ്പെടുമോ? ഇത് ധാര്‍ഷ്ട്യം'; ഇംഗ്ലണ്ടിനെതിരെ മൈക്കല്‍ ഹോള്‍ഡിങ്‌

പാകിസ്ഥാന്റെ സ്ഥാനത്ത് ഇന്ത്യ ആയിരുന്നു എങ്കില്‍ ഒരിക്കലും ഇംഗ്ലണ്ട് പിന്മാറാന്‍ ധൈര്യപ്പെടില്ലെന്ന് മൈക്കല്‍ ഹോള്‍ഡിങ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: പാകിസ്ഥാന്‍ പര്യടനത്തില്‍ നിന്ന് പിന്മാറിയ ഇംഗ്ലണ്ടിനെ രൂക്ഷമായി വിമര്‍ശിച്ച് മൈക്കല്‍ ഹോള്‍ഡിങ്. പാകിസ്ഥാന്റെ സ്ഥാനത്ത് ഇന്ത്യ ആയിരുന്നു എങ്കില്‍ ഒരിക്കലും ഇംഗ്ലണ്ട് പിന്മാറാന്‍ ധൈര്യപ്പെടില്ലെന്ന് മൈക്കല്‍ ഹോള്‍ഡിങ് പറഞ്ഞു. 

അവര്‍ ചെയ്തത് തെറ്റാണെന്ന് അവര്‍ക്കറിയാം. അതിനാലാണ് ഒരു പ്രസ്താവന ഇറക്കി അതിന് പിന്നില്‍ അവര്‍ ഒളിക്കുന്നത്. ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ സംഭവത്തിലും അവര്‍ ചെയ്തത് അതാണ്. പാശ്ചാത്യ ധാര്‍ഷ്ട്യമാണ് ഇവിടെ കാണുന്നത്, ഹോള്‍ഡിങ് പറഞ്ഞു. 

കോവിഡ് വാക്‌സിന്‍ ലഭ്യമല്ലാതിരുന്ന സമയവും ഇംഗ്ലണ്ടിലേക്ക് പാകിസ്ഥാന്‍ പോയി. ആറ്, ഏഴ് ആഴ്ച നീണ്ട പര്യടനം നടത്തി. അവര്‍ അവിടെ തങ്ങുകയും കളിക്കുകയും ചെയ്തു. എന്ത് ബഹുമാനമാണോ ഇംഗ്ലണ്ട് ആവശ്യപ്പെടുന്നത് അത് പാകിസ്ഥാന്‍ നല്‍കി. നാല് ദിവസം പാകിസ്ഥാനില്‍ പറ്റില്ലേ? 

എനിക്ക് ഉറപ്പുണ്ട്, ഇന്ത്യയോട് ഒരിക്കലും അവര്‍ അങ്ങനെ ചെയ്യില്ല. കാരണം ഇന്ത്യ സമ്പന്നരും ശക്തരുമാണ്, മൈക്കല്‍ ഹോള്‍ഡിങ് പറഞ്ഞു. സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി പാകിസ്ഥാനെതിരായ പരമ്പരയില്‍ നിന്ന് കളി ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ന്യൂസിലാന്‍ഡ് പിന്മാറിയത്. 

ന്യൂസിലാന്‍ഡിന്റെ പിന്മാറ്റത്തിന് പിന്നാലെ ഇംഗ്ലണ്ടും പാകിസ്ഥാന്‍ പര്യടനത്തിന് ഇല്ലെന്ന് വ്യക്തമാക്കി. എന്നാല്‍ വ്യക്തമായ കാരണം മുന്‍പില്‍ വയ്ക്കാതെയാണ് ഇംഗ്ലണ്ടിന്റെ പിന്മാറ്റം എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT