Sports

ഇരട്ട ശതകവുമായി കിവീസിനെ തോളിലേറ്റി വില്യംസണ്‍; വിന്‍ഡിസിനെതിരെ കൂറ്റന്‍ സ്‌കോര്‍

വാലറ്റക്കാരന്‍ ജാമിസണിനെ കൂട്ടുപിടിച്ചാണ് വില്യംസണ്‍ ഇരട്ട ശതകവും പിന്നിട്ട് കുതിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഹാമില്‍ട്ടണ്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഇരട്ട ശതകവുമായി ന്യൂസിലാന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍. 412 പന്തുകള്‍ നേരിട്ട വില്യംസണ്‍ 251 റണ്‍സ് നേടിയാണ് പുറത്തായത്. നായകന്റെ ഇരടട് ശതകത്തിന്റെ മികവില്‍ കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 519 റണ്‍സിലേക്ക് എത്തി. 

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സ് എന്ന നിലയിലാണ് രണ്ടാം ദിനം കിവീസ് ബാറ്റിങ് പുനരാരംഭിച്ചത്. 97 റണ്‍സില്‍ രണ്ടാം ദിനം തുടങ്ങിയ വില്യംസണ്‍ 22ാം ടെസ്റ്റ് ശതകം തികച്ചു. പിന്നാലെ വാലറ്റക്കാരന്‍ ജാമിസണിനെ കൂട്ടുപിടിച്ചാണ് വില്യംസണ്‍ ഇരട്ട ശതകവും പിന്നിട്ട് കുതിച്ചത്. 

369 പന്തിലാണ് വില്യംസണ്‍ ഇരട്ട ശതകം പൂര്‍ത്തിയാക്കിയത്. ന്യൂസിലാന്‍ഡ് നിരയില്‍ വില്യംസണും ടോം ലാതവും മാത്രമാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. ലാതം 86 റണ്‍സ് നേടി. വില്യംസണിനൊപ്പം പിടിച്ചു നിന്ന ജാമിസണ്‍ 51 റണ്‍സ് നേടി. വിന്‍ഡിസ് ബൗളിങ് നിരയില്‍ കെമാര്‍ റോച്ചും, ഗബ്രിയേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

അറബിക്കടലില്‍ ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി