ഫോട്ടോ: ട്വിറ്റർ 
Sports

പന്ത് തലയില്‍ കൊണ്ട് വിന്‍ഡിസ് അരങ്ങേറ്റക്കാരന്‍ സൊളോസാനോയ്ക്ക് പരിക്ക്; സംഭവം ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യവെ

ദിമുത് കരുണരത്‌നയുടെ പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തിലാണ് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സോളോസാനോയ്ക്ക് പരിക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റിന് ഇടയില്‍ ഫീല്‍ഡ് ചെയ്യവെ തലയില്‍ പന്തുകൊണ്ട് വെസ്റ്റ് ഇന്‍ഡീസിന്റെ അരങ്ങേറ്റക്കാരന്‍ ജെറെമി സോളോസാനോയ്ക്ക് പരിക്ക്. താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ 24ാം ഓവറിലാണ് സംഭവം. ലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌നയുടെ പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തിലാണ് ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന സോളോസാനോയ്ക്ക് പരിക്കേറ്റത്. വിന്‍ഡിസ് താരത്തിന്റെ ഹെല്‍മറ്റ് ഗ്രില്ലില്‍ വന്ന് പന്തടിച്ചു. 

ഹെല്‍മറ്റ് ഊരി സോളോസാനോ ഗ്രൗണ്ടില്‍ കിടന്നു. സ്‌ട്രെച്ചറിലാണ് ഗ്രൗണ്ടില്‍ നിന്ന് മാറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ഗ്രൗണ്ടില്‍ നിന്ന് മാറ്റുമ്പോള്‍ സോലോസാനോയ്ക്ക് ബോധമുണ്ടായിരുന്നു. താരത്തിന്റെ ആരോഗ്യനിലയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തു വന്നിട്ടില്ല. സ്‌കാനിങ്ങിന് വിധേയമാക്കാനായി ആശുപത്രിയിലേക്ക് മാറ്റിയെന്ന അപ്‌ഡേറ്റാണ് വിന്‍ഡിസ് ക്രിക്കറ്റ് പങ്കുവെച്ചത്. 

കളിയിലേക്ക് വരുമ്പോള്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 52 ഓവറിലേക്ക് കളി എത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് എന്ന നിലയിലാണ് ലങ്കന്‍ സ്‌കോര്‍. സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിച്ചാണ് ലങ്കന്‍ ഓപ്പണര്‍മാര്‍ മടങ്ങിയത്. നിസങ്ക 56 റണ്‍സ് എടുത്തു. സെഞ്ചുറി ലക്ഷ്യമിട്ടാണ് ദിമുത് കരുണരത്‌നയുടെ ബാറ്റിങ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT