റാഞ്ചിയിലായിരുന്നു എന്റെ അവസാന ഏകദിനം, അവസാന ട്വന്റി20 ഇവിടെയാവും; ധോനി പറയുന്നു

ക്രിക്കറ്റ് ജീവിതത്തെ കുറിച്ച് എപ്പോഴും താന്‍ പദ്ധതികള്‍ തയ്യാറാക്കിയിരുന്നതായി ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ചെന്നൈ: ക്രിക്കറ്റ് ജീവിതത്തെ കുറിച്ച് എപ്പോഴും താന്‍ പദ്ധതികള്‍ തയ്യാറാക്കിയിരുന്നതായി ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോനി. ചെന്നൈയുടെ ഐപിഎല്‍ വിജയാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ധോനി. 

എന്റെ കരിയറില്‍ ഞാന്‍ പ്ലാനുകള്‍ തയ്യാറാക്കിയിരുന്നു. എന്റെ അവസാനത്തെ ഹോം ഗെയിമിനെ കുറിച്ച്, ഏകദിനത്തില്‍ അവസാനത്തേത് റാഞ്ചിയിലായിരുന്നു. എന്റെ അവസാനത്തെ ട്വന്റി20 റാഞ്ചിയിലാവും എന്നാണ് പ്രതീക്ഷിക്കുന്നത്. അത് അടുത്ത വര്‍ഷമാവുമോ അതോ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിലാവുമോ, നമുക്ക് അറിയില്ല, ധോനി പറഞ്ഞു. 

തിടുക്കപ്പെട്ട് തീരുമാനം എടുക്കേണ്ട കാര്യമില്ല

കളിക്കാരനായി ഐപിഎല്ലില്‍ തുടരുമോ എന്നത് സംബന്ധിച്ച് ആലോചിക്കാന്‍ ഇനിയും സമയമുണ്ടെന്നും ധോനി പറഞ്ഞു. ഇപ്പോള്‍ നവംബറിലാണ് നമ്മള്‍. തിടുക്കപ്പെട്ട് തീരുമാനം എടുക്കേണ്ട കാര്യമില്ലെന്നും ധോനി വ്യക്തമാക്കി. 

ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകരേയും ധോനി പ്രശംസയില്‍ മൂടി. ചെപ്പോക്കില്‍ ഞങ്ങള്‍ കളിച്ചപ്പോഴെല്ലാം ആരാധകരെത്തി പിന്തുണ നല്‍കി. നല്ല ക്രിക്കറ്റിന് പിന്തുണ ലഭിക്കുന്ന ഗ്രൗണ്ടാണ് ചെപ്പോക്ക്. മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് എങ്കിലും സച്ചിന്‍ കളിക്കാന്‍ എത്തിയപ്പോള്‍ ഏറ്റവും നല്ല രീതിയില്‍ അദ്ദേഹത്തിന് ആദരവര്‍പ്പിച്ച ഗ്രൗണ്ടാണ് ഇത്, ധോനി പറഞ്ഞു. 

അടുത്ത സീസണിന് മുന്‍പായി ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലവിലെ ടീമില്‍ നിന്ന് ആരെയെല്ലാം നിലനിര്‍ത്തും എന്നതാണ് ആകാംക്ഷ ഉണര്‍ത്തുന്നത്. അടുത്ത മാസം മെഗാ താര ലേലം നടക്കും എന്നാണ് സൂചന. ചെന്നൈയുടെ നായക സ്ഥാനത്ത് ധോനി തുടരട്ടെ എന്ന നിലപാടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റേത്. എന്നാല്‍ ടീമിന് എന്താണോ നല്ലത് അത് നോക്കിയാവും തീരുമാനം എന്ന് ധോനി വ്യക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com