ഐപിഎല്‍ സീസണിലെ റണ്‍, വിക്കറ്റ് വേട്ടക്കാര്‍ പ്ലേയിങ് ഇലവനിലേക്ക്? വൈറ്റ് വാഷ് ലക്ഷ്യമിട്ട്‌ രോഹിത്തും കൂട്ടരും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2021 12:11 PM  |  

Last Updated: 21st November 2021 12:14 PM  |   A+A-   |  

rohit_sharma_venkatesh_iyer

ഫോട്ടോ: ബിസിസിഐ, ട്വിറ്റർ

 

കൊല്‍ക്കത്ത: ഫുള്‍ടൈം ക്യാപ്റ്റനായതിന് ശേഷമുള്ള ആദ്യ പരമ്പരയില്‍ തന്നെ വൈറ്റ് വാഷ് വിജയം എന്ന ലക്ഷ്യവുമായി രോഹിത് ശര്‍മ ഇന്ന് ഇറങ്ങും. ന്യൂസിലാന്‍ഡിന് എതിരായ മൂന്നാം ടി20 ഇന്ന് കൊല്‍ക്കത്തയില്‍. 

ഈഡന്‍ ഗാര്‍ഡനിലും ന്യൂസിലാന്‍ഡിനെ വീഴ്ത്താന്‍ കഴിഞ്ഞാല്‍ രോഹിത്-ദ്രാവിഡ് സഖ്യത്തിന് അത് സ്വപ്‌ന തുല്യമായ തുടക്കമാവും. അവസാന ടി20ക്ക് ഇറങ്ങുമ്പോള്‍ ബെഞ്ചിലിരിക്കുന്ന താരങ്ങള്‍ക്ക് ഇന്ത്യ അവസരം നല്‍കുമെന്നാണ് സൂചന. 

ഋതുരാജ് ഗയ്കവാദ്, ഇഷാന്‍ കിഷന്‍, ചഹല്‍ എന്നിവരാണ് അവസരം കാത്തിരിക്കുന്നത്. ഫോം തെളിയിച്ചു കഴിഞ്ഞ കെഎല്‍ രാഹുലിന് പകരം ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷനെ പരീക്ഷിക്കാന്‍ ഇന്ത്യ മുതിര്‍ന്നേക്കുമോ എന്ന ചോദ്യവും ഉയരുന്നു. ഭുവനേശ്വര്‍ കുമാറിന് വിശ്രമം നല്‍കാനും സാധ്യതയുണ്ട്. 

ഭുവിക്ക് പകരം ആവേശ് ഖാന്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചേക്കും. ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായി ടീമിലേക്ക് എത്തിയ വെങ്കടേഷ് അയ്യര്‍ക്ക് മൂന്നാം ട്വന്റി20യില്‍ ബൗള്‍ ചെയ്യാന്‍ അവസരം ലഭിക്കുമോ എന്നതിലേക്കും ആരാധകര്‍ ഉറ്റുനോക്കുകയാണ്. ഋതുരാജ് ഗയ്കവാദിനെ ഇറക്കാന്‍ ഇന്ത്യ തീരുമാനിച്ചേക്കും. ഋഷഭ് പന്തിന് വിശ്രമം നല്‍കി ഇഷാന്‍ കിഷനേയും പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും. 

ഇന്ത്യയുടെ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ഋതുരാജ് ഗയ്കവാദ്, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചഹര്‍, ഹര്‍ഷല്‍ പട്ടേല്‍, ചഹല്‍

ന്യൂസിലാന്‍ഡിന്റെ സാധ്യത ഇലവന്‍: ഗപ്റ്റില്‍, ഡാരില്‍ മിച്ചല്‍, മാര്‍ക്ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സീഫേര്‍ട്ട്, ജിമ്മി നീഷാം, മിച്ചല്‍ സാന്ത്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍,ട്രെന്റ് ബോള്‍ട്ട്‌