സ്റ്റീവ് സ്മിത്ത് എക്സ്
Sports

64 പന്തില്‍ 121 റണ്‍സ്! തകര്‍പ്പന്‍ സെഞ്ച്വറിയുമായി ബിഗ് ബാഷില്‍ തീ പടര്‍ത്തി സ്മിത്ത്, ഗംഭീര തിരിച്ചു വരവ്

പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെതിരായ പോരത്തില്‍ സിഡ്‌നി സിക്‌സേഴ്‌സ് 3 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ബിഗ് ബാഷ് ലീഗിലേക്ക് സെഞ്ച്വറിയടിച്ച് തിരിച്ചെത്തി സ്റ്റീവ് സ്മിത്ത്. വെറും 58 പന്തില്‍ സെഞ്ച്വറിയടിച്ച സ്മിത്ത് മൊത്തം 64 പന്തില്‍ 121 റണ്‍സ് സ്വന്തമാക്കി പുറത്താകാതെ നിന്നു മൈതാനത്തെ തീപിടിപ്പിച്ചു. പെര്‍ത്ത് സ്‌കോച്ചേഴ്‌സിനെതിരെ സിഡ്‌നി സിക്‌സേഴ്‌സിനായാണ് മുന്‍ ഓസീസ് നായകന്റെ തിരിച്ചു വരവ്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി നിശ്ചിത ഓവറില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 3 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ്. 7 സിക്‌സും 10 ഫോറും സഹിതമാണ് സ്മിത്ത് സെഞ്ച്വറിയിലെത്തിയത്.

ക്യാപ്റ്റന്‍ മോയിസസ് ഹെന്റിക്വസ് (46), ബെന്‍ ഡ്വാര്‍ഷുയിസ് (പുറത്താകാതെ 23) എന്നിവരും തിളങ്ങിയതോടെയാണ് ടീം കൂറ്റന്‍ സ്‌കോറിലെത്തിയത്.

നേരത്തെ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റനായി സ്മിത്തിനെ വീണ്ടും നിയമിച്ചിരുന്നു. സ്ഥിരം നായകന്‍ പാറ്റ് കമ്മിന്‍സിനു വിശ്രമം അനുവദിച്ചാണ് സെലക്ടര്‍മാര്‍ സ്മിത്തിനെ വീണ്ടും നായകനാക്കിയത്. ഇന്ത്യക്കെതിരായ പരമ്പരയിലാണ് സ്മിത്ത് ഫോമിലേക്ക് മടങ്ങിയെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT