ദുബായ്: ഡല്‍ഹി ഉയര്‍ത്തിയ 157 റണ്‍സ് രോഹിത്തിന്റെ ബാറ്റിങ് മികവില്‍ എട്ട് പന്തുകള്‍ ശേഷിക്കെ മറികടന്നതോടെ ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ ദൈര്‍ഘ്യം കുറഞ്ഞ ഫൈനലായി അത്. രണ്ട് ഇന്നിങ്‌സും 38.3 ഓവറില്‍ അവസാനിച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരമാണ് ഇവിടെ ഒന്നാമത് നില്‍ക്കുന്നത്.
2018ലെ ഐപിഎല്‍ ഫൈനലാണ് ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും വേഗം അവസാനിച്ചത്. ഹൈദരാബാദ് ഉയര്‍ത്തിയ 179 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈ വാട്‌സന്റെ സെഞ്ചുറിയുടെ ബലത്തില്‍ അന്ന് കുതിച്ചു. നോണ്‍സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ 117 റണ്‍സുമായി വാട്‌സന്‍ നില്‍ക്കുമ്പോള്‍ കവറിലേക്ക് അടിച്ചിട്ട് റായിഡു അന്ന് വിജയ റണ്‍ നേടി. 9 പന്തുകള്‍ ശേഷിക്കെയായിരുന്നു അത്.
19ാം ഓവറിലെ നാലാമത്തെ ഡെലിവറി ഓഫ് സൈഡിലേക്ക് കളിച്ച് ക്രുനാല്‍ പാണ്ഡ്യയാണ് മുംബൈയെ അഞ്ചാം ഐപിഎല്‍ കിരീടത്തിലേക്ക് എത്തിച്ചുള്ള വിജയ റണ്‍ നേടിയത്. 51 പന്തില്‍ നിന്ന് അഞ്ച് ഫോറും നാല് സിക്‌സും പറത്തി 68 റണ്‍സ് നേടി രോഹിത് ആണ് മുംബൈയെ മുന്‍പില്‍ നിന്ന് നയിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates