Sports

മാനസിക പ്രശ്‌നങ്ങളുടെ പേരില്‍ ഒരു വര്‍ഷം മുന്‍പ് പിന്മാറി, പുകോവ്‌സ്‌കി വരുന്നത് കരുത്ത് നിറച്ച് 

മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മാറി നില്‍ക്കാനായിരുന്നു ഓസ്‌ട്രേലിയയുടെ 22കാരന്റെ തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഒരു വര്‍ഷം മുന്‍പ് ഓസ്‌ട്രേലിയന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ വില്‍ പുകോവ്‌സ്‌കി അത് നിഷേധിച്ചു. മാനസിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മാറി നില്‍ക്കാനായിരുന്നു ഓസ്‌ട്രേലിയയുടെ 22കാരന്റെ തീരുമാനം. എന്നാല്‍ ഇന്ത്യക്കെതിരെ വില്‍ പുകോവ്‌സ്‌കി തയ്യാറായി കഴിഞ്ഞു. 

കഴിഞ്ഞ വര്‍ഷം പാകിസ്ഥാനും, ശ്രീലങ്കയ്ക്കും എതിരായ ടെസ്റ്റ് പരമ്പരകളില്‍ നിന്ന് മാനസിക പ്രശ്‌നങ്ങള്‍ ചൂണ്ടി പുകോവ്‌സ്‌കി പിന്മാറുകയായിരുന്നു. ആറ് മാസത്തെ ഇടവേളയാണ് യുവതാരം ക്രിക്കറ്റില്‍ നിന്ന് എടുത്തത്. 

നിലവില്‍ ഡൊമസ്റ്റിക് സീസണില്‍ മിന്നും ഫോമിലാണ് താരത്തിന്റെ കളി. രണ്ട് ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരങ്ങളില്‍ നിന്ന് നേടിയച് 495 റണ്‍സ്. രണ്ട് ഇരട്ട ശതകവും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യക്കെതിരെ ഡേവിഡ് വാര്‍ണറും, ബേണ്‍സും ആണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. രണ്ടാം ഓപ്പണറായാണ് പുകോവ്‌സ്‌കിയെ പരിഗണിക്കുക. 

ഇന്ത്യക്കെതിരായ ടെസ്റ്റിന് മുന്‍പ് സന്നാഹ മത്സരത്തില്‍ മെന്റല്‍  ഹെല്‍ത്ത് തെളിയിക്കാന്‍ പുകോവ്‌സ്‌കിക്ക് അവസരം ലഭിക്കും. മികച്ച ഫോമിലാണെന്നല്ല, അതിശയിപ്പിക്കുന്ന ഫോമിലാണ് പുകോവ്‌സ്‌കി എന്നാണ് പറയേണ്ടത് എന്ന് ഓസ്‌ട്രേലിയന്‍ മുന്‍ താരം ട്രെവര്‍ ഹോന്‍സ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം