അർധ സെഞ്ച്വറി നേടിയ യാസ്തിക ഭാട്ടിയ, സമീപം ഹർമൻ പ്രീത്/ പിടിഐ 
Sports

കരുത്ത് കാട്ടി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഹര്‍മന്‍പ്രീതും സംഘവും മികച്ച നിലയില്‍

വനിതാ ക്രിക്കറ്റില്‍ നൂറു ടെസ്റ്റുകള്‍ കളിക്കുന്ന ആദ്യ വനിതാ ടീം എന്ന ഖ്യാതി ഇംഗ്ലണ്ട് ടീം കരസ്ഥമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച നിലയില്‍. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ ഇന്ത്യന്‍ വനിതകള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 410 റണ്‍സ് എടുത്തിട്ടുണ്ട്. സതീഷ് ശുഭ, ജമൈമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ, ദീപ്തി ശര്‍മ്മ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തായത്. 

ശുഭ 69 ഉം, ജമൈമ 68 ഉം, ഭാട്ടിയ 66 ഉം, റണ്‍സെടുത്ത് പുറത്തായി. ദീപ്തി ശര്‍മ്മ 60 റണ്‍സോടെ പുറത്താകാതെ നില്‍ക്കുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ 49 റണ്‍സെടുത്ത് പുറത്തായി. സ്‌നേഹ റാണ 30 ഉം, സ്മൃതി മന്ദാന 17 ഉം, ഷെഫാലി വര്‍മ 19 ഉം റണ്‍സെടുത്തു പുറത്തായി. 

ഇംഗ്ലണ്ടിന് വേണ്ടി ലോറെന്‍ ബെല്‍ രണ്ടു വിക്കറ്റെടുത്തു. കെയ്റ്റ് ക്രോസ്, സിവര്‍ബ്രന്റ്, ചാര്‍ലി ഡീന്‍, സോഫി എക്ലെസ്റ്റോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. ഈ ടെസ്‌റ്റോടെ, വനിതാ ക്രിക്കറ്റില്‍ നൂറു ടെസ്റ്റുകള്‍ കളിക്കുന്ന ആദ്യ വനിതാ ടീം എന്ന ഖ്യാതി ഇംഗ്ലണ്ട്  കരസ്ഥമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുർ​ഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹ​ർജി ഹൈക്കോടതി തള്ളി

മഴ കുളമാക്കി!! ഇന്ത്യയും വിന്‍ഡീസും ജയിച്ചു!

'ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല, കളിക്കണോ... പൗരത്വം എടുക്കു'

'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക