WPL 2026 
Sports

വനിതാ പ്രീമിയര്‍ ലീഗ് താരലേലം കൊച്ചിയില്‍; കേരളത്തില്‍ നിന്ന് മൂന്ന് താരങ്ങള്‍

വനിതാ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ തവണത്തേതുപോലെ 5 ടീമുകളാണുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി 20 താരലേലം ബുധനാഴ്ച കൊച്ചിയില്‍. 27 സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത് 146 താരങ്ങളാണ്. ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് അഞ്ചാം സീസണ് വേണ്ടിയുള്ള ലേലമാണ് നടക്കുന്നത്. 2027 ജനുവരി 14 മുതല്‍ ഫെബ്രുവരി 7 വരെയാണ് ലീഗ്. അതിന് മുന്നോടിയായാണ് താര ലേലം. 28ന് വൈകീട്ട് അഞ്ചരയ്ക്കാണ് താരലേലം. 149 പേരുടെ ചുരുക്കപ്പട്ടിക നേരത്തെ പുറത്തു വന്നിരുന്നു. 27 താരങ്ങള്‍ക്കാണ് അവസരം.

വനിതാ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ തവണത്തേതുപോലെ 5 ടീമുകളാണുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സ്, ഗുജറാത്ത് ജയന്റ്സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ യുപി വാരിയേര്‍ഴ്സ്. ഇതുവരെ നടന്ന് നാലു ടൂര്‍ണമെന്റുകള്‍. രണ്ടു തവണ മുംബൈ ഇന്ത്യന്‍സും രണ്ടു തവണ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സും കപ്പടിച്ചു. ഇനി ഓരോ ടീമിനും എത്ര തുക ബാക്കിയുണ്ട്. എത്ര താരങ്ങളെ വാങ്ങാം എന്ന് പരിശോധിക്കാം. യുപി വാരിയേഴ്സിന് 3.65 കോടി ബാക്കിയുണ്ട്. 7 താരങ്ങളെ വാങ്ങാം. രണ്ട് വിദേശ താരങ്ങളെ എടുക്കാം. ഗുജറാത്ത് ജയന്റ്സ്, 1.25 കോടി കയ്യിലുണ്ട്. മൂന്ന് ഒഴിവുകള്‍. ഒരു വിദേശ താരത്തെ സ്വന്തമാക്കാം.

ആര്‍സിബിക്ക് 1.15 കോടി കയ്യിലുണ്ട്, അഞ്ച് താരങ്ങളെ വാങ്ങാം. 2 വിദേശ താരങ്ങളാകാം. ഡല്‍ഹി ക്യാപിറ്റല്‍സ് അഞ്ച് താരങ്ങളുടെ കുറവുണ്ട്. ഒരു വിദേശത്തെ താരത്തെ സ്വന്തമാക്കാം. 1.10 കോടി മുംബൈ ഇന്ത്യന്‍സിന് ഏഴ് ഒഴിവുണ്ട്. കയ്യില്‍ പക്ഷേ, ഒരു കോടി മാത്രമേ ഉള്ളൂ. ഒരു വിദേശ താരത്തെ വാങ്ങാം. 119 ഇന്ത്യ താരങ്ങള്‍ പട്ടികയിലുണ്ട്. ഇവരില്‍ 20 പേര്‍ക്ക് ഇത്തവണ അവസരം കിട്ടും. 27 വിദേശ താരങ്ങള്‍ ചുരുക്കപ്പട്ടിയിലുണ്ട്. ഇവരില്‍ ഏഴുപേര്‍ക്ക് ഇത്തവണ പ്രീമിയര്‍ ലീഗില്‍ കളിക്കാം. കേരളത്തില്‍ നിന്നുള്ള 3 താരങ്ങള്‍ ലേലപ്പട്ടികയിലുണ്ട്.

Women's Premier League player auction in Kochi; three players from Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശശിധരന്‍ കര്‍ത്തയുമായി ബന്ധമില്ല; ഭാര്യ പണം വാങ്ങിയെന്ന ആരോപണം അടിസ്ഥാനമില്ലാത്തത്; ഇപി ജയരാജന്‍

ജനറിക് മരുന്നുകള്‍ക്ക് സിപിഎം എതിരല്ല; എസ്എംഎ മരുന്ന് വിഷയം വഴിതിരിച്ചുവിടാന്‍ നീക്കം; വിമര്‍ശിച്ചത് സര്‍ക്കാരിന്റെ വീഴ്ചകള്‍

'ഇപി എന്റെ പ്രിയ സഖാവ്; ഫെയ്‌സ്ബുക്ക് അക്കൗണ്ട് ആരോ ഹാക്ക് ചെയ്തു'; കുറിപ്പില്‍ വിശദീകരണവുമായി മരുമകന്‍

മഴ അതിതീവ്രമാകുന്നു, നാളെ മുതല്‍ റെഡ് അലര്‍ട്ട്; തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റ്?

സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാം, നിയമം ലംഘിച്ചാല്‍ 400 ദിര്‍ഹം പിഴ, ക്യംപയ്‌നുമായി ദുബൈ പൊലീസ്