ടോസ് ഇടുന്ന പാകിസ്ഥാന്‍, ശ്രീലങ്ക ക്യാപ്റ്റന്‍മാര്‍ എക്സ്
Sports

3 വിക്കറ്റുകള്‍ വീഴ്ത്തി ചമരി, സുഗന്ധിക, ഉദേശിക; പാകിസ്ഥാനെ 116ല്‍ ഒതുക്കി ലങ്കന്‍ വനിതകള്‍

വനിതാ ടി20 ലോകകപ്പില്‍ ശ്രീലങ്കയ്ക്ക് 117 റണ്‍സ് ലക്ഷ്യം

സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: വനിതാ ടി20 ലോകകപ്പിലെ ഇന്നത്തെ രണ്ടാം പോരില്‍ പാകിസ്ഥാന്‍ വനിതകള്‍ക്കെതിരെ ശ്രീലങ്കയ്ക്ക് 117 റണ്‍സ് വിജയ ലക്ഷ്യം. പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 116 റണ്‍സിനു എല്ലാവരും പുറത്തായി.

ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 20 പന്തില്‍ 3 ഫോറും 1 സിക്‌സും സഹിതം 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാത്തിമ സനയാണ് ടീം സ്‌കോര്‍ 100 കടത്തിയത്. 22 പന്തില്‍ 23 റണ്‍സുമായി നിദ ദാറും തിളങ്ങി. 18 റണ്‍സെടുത്ത ഒമൈമ സുഹൈലാണ് തിളങ്ങിയ മറ്റൊരു താരം.

ശ്രീലങ്കന്‍ വനിതകള്‍ക്കായി ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടു 4 ഓവറില്‍ 18 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. 19 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി സുഗന്ധിക കുമാരിയും തിളങ്ങി. ഉദേശിക പ്രബോധനിയും 3 വിക്കറ്റുകള്‍ സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT