അരുന്ധതി റെഡ്ഡിയുടെ ബൗളിങ് എക്സ്
Sports

മിന്നും ബൗളിങുമായി ഇന്ത്യന്‍ വനിതകള്‍; പാകിസ്ഥാനെതിരെ ജയിക്കാന്‍ 106 റണ്‍സ്

മൂന്ന് വിക്കറ്റെടുത്ത് അരുന്ധതി റെഡ്ഡിയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ശ്രേയങ്ക പാട്ടീലും

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: വനിതാ ടി20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുത്തു.

ടോസ് നേടി പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. 1 റണ്ണില്‍ നില്‍ക്കെ പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി. ഒന്നാം ഓവറിലെ ആറാം പന്തില്‍ രേണുക സിങ് പാക് ഓപ്പണര്‍ ഗുല്‍ ഫെറോസയെ (0) മടക്കി. പിന്നീട് കൃത്യമായ ഇടവേളകളില്‍ അവര്‍ക്ക് വിക്കറ്റുകള്‍ നഷ്ടമായി.

മറ്റൊരു ഓപ്പണര്‍ മുനീബ അലി (17) പൊരുതി നിന്നെങ്കിലും അധികം നീണ്ടില്ല. പിന്നീട് എട്ടാം വിക്കറ്റില്‍ ഒന്നിച്ച പരിചയ സമ്പന്നയായ നിദ ദര്‍ (28), സയ്ദ അരൂബ് ഷാ ( പുറത്താകാതെ 14) എന്നിവരുടെ ബാറ്റിങാണ് അവരെ വന്‍ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത്. ക്യാപ്റ്റന്‍ ഫാത്തിമ സന 8 പന്തില്‍ 13 റണ്‍സുമായി മികച്ച തുടക്കമിട്ടെങ്കിലും അതും അധികം നീണ്ടില്ല. ഒന്‍പതാം താരമായി ക്രീസിലെത്തിയ നസ്ര സന്ധു 2 പന്തില്‍ 6 റണ്‍സെടുത്ത് സ്‌കോര്‍ 105ല്‍ എത്തിച്ചു.

ഇന്ത്യക്കായി അരുന്ധതി റെഡ്ഡി മിന്നും ബൗളിങുമായി കളം വാണു. താരം 4 ഓവറില്‍ 19 റണ്‍സ് വഴങ്ങി 3 വിക്കറ്റുകള്‍ സ്വന്തമാക്കി. ശ്രേയങ്ക പാട്ടീലും തിളങ്ങി. 4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി ശ്രേയങ്ക 2 വിക്കറ്റുകള്‍ വീഴ്ത്തി. മലയാളി താരം ആശ ശോഭന 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 1 വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

SCROLL FOR NEXT