കേരളത്തിന്റെ അണ്ടർ 23 വനിതാ ടീം 
Sports

വനിതാ അണ്ടർ 23 ടി20; ഝാർഖണ്ഡിനെ വീഴ്ത്തി കേരളം

ഓൾ റൗണ്ട് മികവുമായി അജന്യ ടിപി

Author : സമകാലിക മലയാളം ഡെസ്ക്

​ഗുവാഹത്തി: വനിതാ അണ്ടർ 23 ടി20 ക്രിക്കറ്റിൽ ഝാർഖണ്ഡിനെ വീഴ്ത്തി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുത്തു. ഝാർഖണ്ഡിന്റെ പോരാട്ടം 19.4 ഓവറിൽ 101 റൺസിൽ അവസാനിച്ചു. കേരളം ആറ് റൺസ് വിജയമാണ് സ്വന്തമാക്കിയത്.

കേരളത്തിനായി അജന്യ ടിപി 3 വിക്കറ്റുകൾ വീഴ്ത്തി. 4 ഓവറിൽ 11 റൺസ് മാത്രമാണ് താരം വഴങ്ങിയത്. ഐശ്വര്യ, ഭദ്ര പരമേശ്വരൻ എന്നിവർ 2 വീതം വിക്കറ്റുകളും വീഴ്ത്തി.

ഝാർഖണ്ഡ് നിരയിൽ 45 റൺസെടുത്ത ഇള ഖാൻ മാത്രമാണ് പിടിച്ചു നിന്ന ഏക ബാറ്റർ.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി അഖില പി 24 റൺസെടുത്ത് ടോപ് സ്‌കോററായി. അജന്യ ടിപി 12 പന്തിൽ 17 റൺസുമായും സൂര്യ സുകുമാർ 6 പന്തിൽ 13 റൺസുമായും പുറത്താകാതെ നിന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു