ഫയല്‍ ചിത്രം 
Sports

വനിതാ ലോകകപ്പ്; സമ്മാനത്തുക ഇരട്ടിയാക്കി; കിരീടം നേടുന്ന ടീമിന് 10 കോടി 

വനിതാ ഏകദിന ലോകകപ്പ് ജേതാക്കളുടെ സമ്മാന തുകയില്‍ വന്‍ വര്‍ധന. 75 ശതമാനമാണ് സമ്മാന തുക ഉയര്‍ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: വനിതാ ഏകദിന ലോകകപ്പ് ജേതാക്കളുടെ സമ്മാന തുകയില്‍ വന്‍ വര്‍ധന. 75 ശതമാനമാണ് സമ്മാന തുക ഉയര്‍ത്തിയത്. കിരീടം ഉയര്‍ത്തുന്ന ടീമിന് ഒരു കോടി രൂപയോട് അടുത്ത് സമ്മാനമായി ലഭിക്കും. 

നാല് കോടി രൂപയ്ക്കടുത്താണ് റണ്ണേഴ്‌സ് അപ്പാവുന്ന ടീമിന് ലഭിക്കുക. സെമി ഫൈനലില്‍ തോല്‍ക്കുന്ന ടീമുകള്‍ക്ക് ലഭിക്കുന്നത് രണ്ട് കോടി രൂപയ്ക്ക് മുകളില്‍ തുക. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, വിന്‍ഡിസ് എന്നീ ടീമുകള്‍ക്ക് ഗ്രൂപ്പ് ഘട്ടത്തിലെ ഓരോ ജയങ്ങള്‍ക്കും സമ്മാനത്തുക ലഭിക്കും. 

ഓരോ ജയത്തിനും 18.9 ലക്ഷം രൂപ മുതലാണ് സമ്മാനത്തുക. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുന്ന ടീമുകള്‍ക്ക് 52.93 ലക്ഷം രൂപ വീതം ലഭിക്കും. ന്യുസിലന്‍ഡ് വേദിയാവുന്ന ലോകകപ്പ് മാര്‍ച്ച് നാലിന് ആരംഭിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമും ഓരോ തവണ വീതം ഏറ്റുമുട്ടും. ഓരോ ജയത്തിനും രണ്ട് പോയിന്റ് വീതമാവും ലഭിക്കുക. 

മത്സര ഫലമില്ലെങ്കിലും ടൈയ്ക്കും ഓരോ പോയിന്റ് വീതവും. കൂടുതല്‍ പോയിന്റുള്ള നാല് ടീമുകള്‍ സെമി ഫൈനലില്‍ എത്തും. 5 വര്‍ഷം മുന്‍പ് ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയപ്പോള്‍ നാല് കോടി രൂപയാണ് ഇംഗ്ലണ്ട് ടീമിന് പ്രതിഫലമായി ലഭിച്ചത്. കഴിഞ്ഞ 11 ലോകകപ്പില്‍ ആറിലും ജയിച്ച് ഓസ്‌ട്രേലിയയാണ് കരുത്ത് കാണിച്ച് നില്‍ക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം