ഫോട്ടോ: പിടിഐ 
Sports

'800, രണ്ട് ലോക കിരീടങ്ങള്‍, 1744'- കോഹ്‌ലിയെ കാത്ത് റെക്കോര്‍ഡുകള്‍

ഒരു ലോകകപ്പ് എഡിഷനില്‍ തന്നെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറില്‍ നിന്നു കോഹ്‌ലി സ്വന്തമാക്കി നില്‍ക്കുന്നു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുന്ന താരം വിരാട് കോഹ്‌ലിയാണ്. ബാറ്റെടുത്തു ക്രീസില്‍ വരുമ്പോഴെല്ലാം കോഹ്‌ലി എന്തെങ്കിലും റെക്കോര്‍ഡും സ്ഥാപിച്ചാണ് മടങ്ങാറ്. ഇന്ന് ഫൈനലില്‍ ഇറങ്ങുമ്പോഴും താരത്തെ കാത്ത് നിരവധി നാഴികക്കല്ലുകള്‍ ഉണ്ട്. 

ഒരു ലോകകപ്പ് എഡിഷനില്‍ തന്നെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറില്‍ നിന്നു കോഹ്‌ലി സ്വന്തമാക്കി നില്‍ക്കുന്നു. നിലവില്‍ 711 റണ്‍സുമായാണ് കോഹ്‌ലി ഈ ലോകകപ്പിലെ റണ്‍ വേട്ടക്കാരില്‍ ഒന്നാമത് നില്‍ക്കുന്നത്. സച്ചിന്‍ 2003ല്‍ സ്ഥാപിച്ച 673 റണ്‍സിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 

ഒരു ലോകകപ്പില്‍ തന്നെ 700നു മുകളില്‍ സ്‌കോര്‍ ചെയ്യുന്ന ചരിത്രത്തിലെ ആദ്യ ബാറ്ററായി കോഹ്‌ലി മാറി. സച്ചിന്‍ ഏകദിനത്തില്‍ സ്ഥാപിച്ച 49 സെഞ്ച്വറികളുടെ റെക്കോര്‍ഡും കോഹ്‌ലി ഈ ലോകകപ്പില്‍ തന്നെ മറികടന്നിരുന്നു. സെഞ്ച്വറികളില്‍ അര്‍ധ സെഞ്ച്വറി തികയ്ക്കുന്ന ചരിത്രത്തിലെ ആദ്യ താരം. 

800 റണ്‍സ്

ഇന്ന് ബാറ്റിങിനു ഇറങ്ങിയാല്‍ ഒരു ലോകകപ്പ് അധ്യായത്തില്‍ 800, 800നു മുകളില്‍ റണ്‍സെടുക്കുന്ന ചരിത്രത്തിലെ ആദ്യ താരമായി കോഹ്‌ലി മാറും. അതിനു വേണ്ടത് 89 റണ്‍സ് മാത്രം. 

രണ്ട് കിരീടങ്ങള്‍

ഇന്ന് ഇന്ത്യ ഓസ്‌ട്രേലിയയെ വീഴ്ത്തിയാല്‍, ഇന്ത്യന്‍ കുപ്പായത്തില്‍ രണ്ട് ലോകകപ്പുകള്‍ സ്വന്തമാക്കുന്ന രണ്ട് താരങ്ങളില്‍ ഒരാള്‍ കോഹ്‌ലിയാകും. 2011ലെ ലോകകപ്പ് ജയിച്ച രണ്ടേ രണ്ട് പേരെ ഇന്ത്യന്‍ ടീമിലുള്ളു. ഒന്ന് കോഹ്‌ലി, രണ്ട് അശ്വിന്‍. ഇന്ത്യ ചാമ്പ്യന്‍മാരായാല്‍ ഇരുവര്‍ക്കും രണ്ട് ലോക കിരീടങ്ങള്‍.

1744 റണ്‍സ്

നാലാം ലോകകപ്പാണ് കോഹ്‌ലി ഇത്തവണ കളിക്കുന്നത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ കോഹ്‌ലി നിലവില്‍ മൂന്നാം സ്ഥാനത്ത്. 1743 റണ്‍സുമായി ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങാണ് രണ്ടാം സ്ഥാനത്ത്. കോഹ്‌ലിക്ക് 1741 റണ്‍സ്. ഇന്ന് മൂന്ന് റണ്‍സ് കൂടി നേടിയാല്‍ 1744 റണ്‍സാകും കോഹ്‌ലിക്ക്. പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കും സൂപ്പര്‍ ബാറ്റര്‍ കയറും. ഒന്നാം സ്ഥാനം സച്ചിന്‍ ടെണ്ടുല്‍ക്കറിന്. സച്ചിന്റെ ആകെ ലോകകപ്പ് റണ്‍സ് സാമ്പാദ്യം 2278.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT