മിച്ചല്‍ മാര്‍ഷ്/ പിടിഐ 
Sports

മാര്‍ഷിനും വാര്‍ണര്‍ക്കും അര്‍ധ ശതകം; ഓസീസ് തിരിച്ചടി അതിവേ​ഗം  

ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിന്റെ വിക്കറ്റാണ് ഓസീസിനു നഷ്ടമായത്. താരം 10 റണ്‍സുമായി മടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഓസ്‌ട്രേലിയ ശക്തമായി മുന്നേറുന്നു. 307 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഓസീസിനായി ഓപ്പണര്‍ ഡേവിഡ് വാര്‍ണറും വണ്‍ഡൗണ്‍ ഇറങ്ങിയ മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ച്വറികള്‍ നേടി. നിലവില്‍ ഓസ്‌ട്രേലിയ 2 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയില്‍. 

ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിന്റെ വിക്കറ്റാണ് ഓസീസിനു ആദ്യം നഷ്ടമായത്. താരം 10 റണ്‍സുമായി മടങ്ങി. പിന്നീട് മാർഷിനെ കൂട്ടുപിടിച്ച് വാർണർ സെഞ്ച്വറി കൂട്ടുകെട്ടുയർത്തിയാണ് മടങ്ങിയത്. ഇരുവരും ചേർന്നു രണ്ടാം വിക്കറ്റിൽ 120 റൺസ് ബോർഡിൽ ചേർത്തു. വാർണർ 53 റൺസുമായി മടങ്ങി. 

മാര്‍ഷ് 68 റണ്‍സുമായി ക്രീസില്‍. ഏഴ് ഫോറും മൂന്ന് സിക്‌സും മാര്‍ഷ് ഇതുവരെ പറത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ അവര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സ് ചേര്‍ത്തു. ടോസ് നേടി ഓസ്ട്രേലിയ ബംഗ്ലാദേശിനെ ബാറ്റിങിനു അയക്കുകയായിരുന്നു. ഷാകിബ് അല്‍ ഹസന്റെ അഭാവത്തില്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ടീമിനെ നയിക്കുന്നത്. 

അര്‍ധ സെഞ്ച്വറി നേടിയ തൗഹിത് ഹൃദോയ് (74) ആണ് ടോപ് സ്‌കോറര്‍. മുന്‍നിര ബാറ്റര്‍മാരെല്ലാം ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കി. ഷാന്റോ നാല് ഫോറും രണ്ട് സിക്സും പറത്തി. 

തന്‍സിദ് ഹസന്‍, ലിറ്റന്‍ ദാസ് (36), ഷാന്റോ (45), മഹ്മുദുല്ല (32), മുഷ്ഫിഖര്‍ റഹീം (21), മെഹിദി ഹസന്‍ (29) എന്നിവരെല്ലാം മികവ് പുലര്‍ത്തി. മഹ്മുദുല്ല മൂന്ന് സിക്സുകള്‍ തൂക്കി. 

ഓസ്ട്രേലിയക്കായി സീന്‍ അബ്ബോട്ട്, ആദം സാംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്ക സ്റ്റോയിനിസ് ഒരു വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT