ചിത്രം: ട്വിറ്റർ 
Sports

ലക്ഷ്യം, കണക്കു തീര്‍ത്ത് ഫൈനല്‍; ഇന്ത്യയുടെ 'എട്ടാംവട്ട' സെമി

മത്സരം കളിക്കാനിരിക്കെ കഴിഞ്ഞ കാലത്തെ ഇന്ത്യയുടെ ലോകകപ്പ് നോക്കൗട്ട് പ്രകടനത്തിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: അപരാജിത മുന്നേറ്റത്തോടെ സെമിക്കിറങ്ങാന്‍ നില്‍ക്കുന്ന ഇന്ത്യ. മറുഭാഗത്ത് എതിരാളികളായി എത്തുന്നത് കഴിഞ്ഞ തവണ സെമിയില്‍ ഇന്ത്യയെ വീഴ്ത്തി ഫൈനല്‍ കണ്ട ന്യൂസിലന്‍ഡ്. പകരം ചോദിച്ച് ഫൈനലിലേക്കും വിജയത്തോടെ മൂന്നാം ലോകകപ്പ് കിരീടവുമാണ് ഇന്ത്യയുടെ ലക്ഷ്യം. ആദ്യ സെമിയില്‍ നാളെ ഇന്ത്യ- കിവി പോരാട്ടം. 

മത്സരം കളിക്കാനിരിക്കെ കഴിഞ്ഞ കാലത്തെ ഇന്ത്യയുടെ ലോകകപ്പ് നോക്കൗട്ട് പ്രകടനത്തിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഏഴ് തവണയാണ് ഇന്ത്യ സെമി കളിച്ചത്. അതില്‍ മൂന്ന് തവണ വിജയിച്ച് ഫൈനലിലേക്ക്. രണ്ട് കിരീട നേട്ടം. 

1983ലെ ചരിത്ര വിജയം

കന്നി ലോകകപ്പ് കിരീടത്തില്‍ കപിലിന്റെ ചെകുത്താന്‍മാരുടെ മുത്തം. കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ അട്ടിമറിച്ച് ലോര്‍ഡ്‌സില്‍ കപിലും സംഘവും കിരീടം ഉയര്‍ത്തി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര തന്നെ മാറ്റിയ ലോക കിരീട നേട്ടം. 

1987, 92, 96

1987ലും 96ലും ഇന്ത്യ സെമി കളിച്ചു. എന്നാല്‍ 92ല്‍ ഇന്ത്യ റൗണ്ട് റോബിന്‍ പോരാട്ടത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ മടങ്ങി. 87ല്‍ സെമിയില്‍ ഇംഗ്ലണ്ടിനോടാണ് ഇന്ത്യ പരാജയപ്പെട്ടത്. 96ല്‍ കൊല്‍ക്ക ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ ശ്രീലങ്കയോടു പരാജയപ്പെട്ടു. അന്ന് സെമിയില്‍ ഇന്ത്യയെ വീഴ്ത്തിയ ലങ്ക കന്നി ലോകകപ്പ് കിരീടവുമായി മടങ്ങി. 

2003ല്‍ കിരീട നഷ്ടം

2003ല്‍ ഇന്ത്യ ഫൈനലിലേക്ക് വരെ മുന്നേറി. സൗരവ് ഗാംഗുലിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ഇന്ത്യ സെമിയില്‍ കെനിയയെ വീഴ്ത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്. ഫൈനലില്‍ ഓസ്‌ട്രേലിയയോടു പരാജയപ്പെട്ടു കിരീടം അടിയറ വച്ചു. 

2007ല്‍ നിരാശ

ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടനം 2007ലാണ്. രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സ്. പക്ഷേ ഇന്ത്യ ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ തന്ന മടങ്ങി. നോക്കൗട്ടില്‍ എത്താതെ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ മടങ്ങി. 

രണ്ടാം കിരീട നേട്ടം 

2011ല്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടു. എംഎസ് ധോനിയുടെ നേതൃത്വത്തില്‍ ആധികാരിക മുന്നേറ്റം. സെമിയില്‍ പാകിസ്ഥാനേയും ഫൈനലില്‍ ശ്രീലങ്കയേയും വീഴ്ത്തി. രണ്ടാം ലോക കിരീടത്തില്‍ ഒടുവില്‍ മുത്തം. 

തുടരെ രണ്ട് വീഴ്ച

2015ലും 19ലും ഇന്ത്യ സെമി വരെ  മുന്നേറി. പക്ഷേ രണ്ട് തവണയും പരാജയം അറിഞ്ഞു. 2015ല്‍ ഓസ്‌ട്രേലിയയും കഴിഞ്ഞ തവണ കിവികളുമാണ് ഇന്ത്യയുടെ വഴി അവസാന ഘട്ടത്തില്‍ മുടക്കിയത്. ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യയെ ആശ്വാസം കൊള്ളിക്കില്ല. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT