ശുഭ്മാൻ​ ​ഗിൽ/ ട്വിറ്റർ 
Sports

നെറ്റ്‌സില്‍ ബാറ്റിങ് പരിശീലിച്ച് ശുഭ്മാന്‍ ഗില്‍; പാകിസ്ഥാനെതിരെ കളിച്ചേക്കും? 

ഇന്ത്യയുടെ ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരായ പോരാട്ടത്തില്‍ ശുഭ്മാന്‍ ഗില്‍ കളിച്ചിരുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ലോകകപ്പിലെ പാകിസ്ഥാനെതിരായ ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടം നാളെ നടക്കാനിരിക്കെ ഇന്ത്യക്ക് ആശ്വാസം. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചു വരവിന്റെ പാതയില്‍. ഡെങ്കിപ്പനിയെ തുടര്‍ന്നു ആദ്യ രണ്ട് മത്സരങ്ങളും ഗില്ലിനു നഷ്ടമായിരുന്നു. പാകിസ്ഥാനെതിരെയും താരം കളിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഡെങ്കിപ്പനിയുടെ അസ്വസ്ഥതകള്‍ മാറി താരം ഒരു മണിക്കൂറോളം നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തി. ത്രോഡൗണ്‍ സ്‌പെഷലിസ്റ്റുകളുടെ സഹായത്തോടെയായിരുന്നു താരത്തിന്റെ പരിശീലനം. ഫീല്‍ഡിങ് പരിശീലനവും താരം നടത്തി. 

ഇന്ത്യയുടെ ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരായ പോരാട്ടത്തില്‍ ശുഭ്മാന്‍ ഗില്‍ കളിച്ചിരുന്നില്ല. അതിനിടെ താരത്തെ പ്‌ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞതിനെ തുടര്‍ന്നു ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിച്ചിരുന്നു. ബാറ്റിങ് പരിശീലനം ആരംഭിച്ച ഗില്‍ നാളെ പാകിസ്ഥാനെതിരെ കളിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു