ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പരിശീലനത്തിൽ/ പിടിഐ 
Sports

മഴ കളിക്കുമോ? ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തിലെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ

ചെന്നൈയില്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചു ആവേശ മത്സരം പ്രതീക്ഷിക്കാം

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഇന്ത്യയും ഓസ്‌ട്രേലിയയും ലോകകപ്പ് യാത്രയ്ക്ക് ഇന്ന് തുടക്കമിടും. ചെന്നൈയിലെ ചെപ്പോക്കില്‍ ഉച്ചയ്ക്ക് രണ്ട് മുതലാണ് പോരാട്ടം. നിലവില്‍ കാലാവസ്ഥ അനുകൂലമാണ്. 

അതേസമയം മഴ സാധ്യത നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കളി മഴയില്‍ മുടങ്ങില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രാത്രി 11.30നു ശേഷം മഴ പെയ്‌തേക്കാമെന്നാണ് പ്രവചനം. അപ്പോഴേക്കും മത്സരം അവസാനിക്കുമെന്നതിനാല്‍ കളിയെ ബാധിക്കില്ലെന്നാണ് നിലവില്‍. 

വിജയത്തോടെ തുടങ്ങാനാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. അതിനാല്‍ ചെന്നൈയില്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ചു ആവേശ മത്സരം പ്രതീക്ഷിക്കാം. 

ഡെങ്കിപ്പനി ബാധിച്ചതിനാല്‍ ശുഭ്മാന്‍ ഗില്‍ ഇന്നു കളിച്ചേക്കില്ല. പകരം ഇഷാന്‍ കിഷാനായിരിക്കും കളിക്കാന്‍ ഇറങ്ങുക. 2011ല്‍ ലോകകപ്പ് നേടിയ രണ്ട് പേര്‍ മാത്രമാണ് നിലവില്‍ ടീമിലുള്ളത്. വിരാട് കോഹ്‌ലിയും ആര്‍ അശ്വിനും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

SCROLL FOR NEXT