Sports

ഫിര്‍മിനോ മാനം കാത്തു ; വെനസ്വേലയെ തകര്‍ത്ത് ബ്രസീലിന് വിജയം

വെനസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് കാനറികള്‍ വിജയക്കുതിപ്പ് നടത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

റിയോ : ലോകകപ്പ് യോഗ്യതാ മല്‍സരത്തില്‍ ബ്രസീലിന് വിജയം. വെനസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്താണ് കാനറികള്‍ വിജയക്കുതിപ്പ് നടത്തിയത്. റോബര്‍ട്ടോ ഫിര്‍മിനോയാണ് ബ്രസീലിന്റെ വിജയശിൽപ്പി. 

ആദ്യ പകുതിയില്‍ ഗോള്‍ രഹിത സമനിലയില്‍ ഇരു ടീമുകളും പിരിഞ്ഞു. രണ്ടാം പകുതിയില്‍, 67-ാം മിനുട്ടിലാണ് ഫിര്‍മിനോ ബ്രസീലിന്റെ മാനം കാത്ത വിജയഗോള്‍ നേടിയത്. 

വിജയത്തോടെ ബ്രസീല്‍ മൂന്നു പോയിന്റ് നേടി. അടുത്ത മല്‍സരത്തില്‍ ബ്രസീല്‍ മുന്‍ ലോകചാമ്പ്യന്മാരായ ഉറുഗ്വേയെ നേരിടും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ