അർജന്റീനയുടെ മത്സരത്തിൽ നിന്ന്  എക്സ്
Sports

ലോകകപ്പ് യോഗ്യത: അര്‍ജന്റീനയെ സമനിലയില്‍ തളച്ച് വെനസ്വേല

മറ്റൊരു മത്സരത്തില്‍ കോളംബിയയെ ബൊളീവിയ തോല്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

മറ്റൂറിന്‍: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് സമനിലക്കുരുക്ക്. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ വെനസ്വേലയാണ് ലോകചാംപ്യന്മാരായ അര്‍ജന്റീനയെ സമനിലയില്‍ തളച്ചത്. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.

സൂപ്പര്‍ താരം ലയണല്‍ മെസി തിരിച്ചെത്തിയ മത്സരത്തില്‍, 13-ാം മിനുട്ടില്‍ നിക്കോളാസ് ഓട്ടോമെന്‍ഡി നേടിയ ഗോളിലൂടെ അര്‍ജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് വലയിലെത്തിച്ചാണ് ഓട്ടോമെന്‍ഡി ടീമിനെ മുന്നിലെത്തിച്ചത്.

ഒരു ഗോള്‍ പിന്നിലായതോടെ പൊരുതിക്കളിച്ച വെനസ്വേല 65-ാം മിനിറ്റില്‍ സോളോമന്‍ റോന്‍ഡനിലൂടെ സമനില പിടിക്കുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ കോളംബിയയെ ബൊളീവിയ തോല്‍പ്പിച്ചു. 10 പേരുമായി കളിപ്പിച്ചാണ് ബൊളീവിയ ജയം നേടിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT