France- Ivory Coast എക്സ്
Sports

ഫ്രാന്‍സിനെ അട്ടിമറിച്ച് ഐവറി കോസ്റ്റ്, സ്‌പെയിനിനെ സമനിലയില്‍ തളച്ച് ഇറാഖ്; സന്നാഹമത്സരത്തില്‍ വമ്പന്മാര്‍ക്ക് തിരിച്ചടി

'ലോകകപ്പിന് മുമ്പ് നമ്മൾ മറ്റെല്ലാവരേക്കാളും മികച്ചവരാണെന്ന തോന്നൽ ഒഴിവാക്കാൻ ഈ തോൽവി സഹായിക്കും'

Author : സമകാലിക മലയാളം ഡെസ്ക്

പാരീസ്: ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ യൂറോപ്യന്‍ വമ്പന്മാര്‍ക്ക് തിരിച്ചടി. മുന്‍ ലോകചാംപ്യന്മാരായ ഫ്രാന്‍സിനെ ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റ് അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഐവറി കോസ്റ്റിന്റെ വിജയം.

ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിട്ടു നിന്നതിനു ശേഷമാണ് രണ്ടാം പകുതിയിൽ ഫ്രാൻസ് പരാജയം ഏറ്റുവാങ്ങിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരം റയാൻ ചെർക്കിയാണ് ഫ്രാൻസിനായി ഗോൾ നേടിയത്. ഐവറി കോസ്റ്റിനായി ഗ്വേല ദൂയെ, അമാദ് ഡിയാലോ എന്നിവർ ലക്ഷ്യം കണ്ടു.

ചാംപ്യൻസ് ലീഗ് ഫൈനലിന് ശേഷം പിഎസ്ജി താരങ്ങൾക്ക് വിശ്രമം നൽകിയ കോച്ച് ദിദിയർ ദെഷാംപ്സ്, പരീക്ഷണ ടീമിനെയാണ് കളത്തിലിറക്കിയത്. ലോകകപ്പിന് മുമ്പ് നമ്മൾ മറ്റെല്ലാവരേക്കാളും മികച്ചവരാണെന്ന തോന്നൽ ഒഴിവാക്കാൻ ഈ തോൽവി സഹായിക്കും എന്നാണ് പരാജയശേഷം കോച്ച് ദെഷാംപ്സ് അഭിപ്രായപ്പെട്ടത്.

മറ്റൊരു മത്സരത്തില്‍ നിലവിലെ യൂറോപ്യന്‍ ചാംപ്യന്മാരായ സ്‌പെയിനിനെ ഇറാഖ് സമനിലയില്‍ തളച്ചു. മത്സരത്തിന്റെ 16-ാം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെ സ്‌പെയിനാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 27-ാം മിനിറ്റില്‍ മെര്‍ച്ചാസ് ഡോസ്‌കി ഇറാഖിനെ ഒപ്പമെത്തിച്ചു. ലമീന്‍ യമാല്‍, നിക്കോ വില്യംസ്, ഡേവിഡ് റായ, മാര്‍ക് കുക്കുറെല്ല, പെഡ്രി, തുടങ്ങി പ്രമുഖ താരങ്ങള്‍ സ്പാനിഷ് നിരയില്‍ കളിച്ചിരുന്നില്ല.

World Cup warm-up match: Ivory Coast defeats France

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിജെപി വിട്ട് അണ്ണാമലൈ; രാജി സ്വീകരിച്ചെന്ന് പാര്‍ട്ടി

സിഎംആർഎല്ലിന് തിരിച്ചടി; എക്സാലോജിക് കേസിൽ ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

'ഏറ്റവും വിലയേറിയ അപമാനം'; 'പെദ്ദി'യിലെ സ്ത്രീ വിരു​ദ്ധതയ്ക്കെതിരെ വ്യാപക പ്രതിഷേധം; പോസ്റ്റിന് ലൈക്ക് ചെയ്ത് ജാൻവി കപൂറും

വൃക്ഷങ്ങള്‍ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; ജ്യോതിഷവും വാസ്തുവും

'ഹോമിയോപ്പതി തട്ടിപ്പല്ല, ജീവിതത്തിൽ പ്രധാന പങ്കുവഹിച്ചു'; അനുഷ്കയുടെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു

SCROLL FOR NEXT