ഓപ്പൺ ബസിൽ കപ്പ് ഉയർത്തി ആർത്തുവിളിച്ച് താരങ്ങൾ പിടിഐ
Sports

ആവേശ കൊടുങ്കാറ്റ് തീര്‍ത്ത് മുംബൈ നഗരം; ഇന്ത്യന്‍ താരങ്ങളുടെ കൂറ്റന്‍ റോഡ്‌ഷോയ്ക്ക് സ്വപ്‌ന തുല്യമായ വരവേല്‍പ്പ്- വീഡിയോ

17 വര്‍ഷത്തിന് ശേഷം വീണ്ടും ടി20 ലോകകപ്പ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ആഘോഷമാക്കി താരങ്ങളും ആരാധകരും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 17 വര്‍ഷത്തിന് ശേഷം വീണ്ടും ടി20 ലോകകപ്പ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ആഘോഷമാക്കി താരങ്ങളും ആരാധകരും. ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് ഡല്‍ഹിക്ക് പുറമേ മുംബൈയിലും ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. താരങ്ങളെ ആദരിക്കാന്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ടീം അംഗങ്ങള്‍ മുംബൈ നരിമാന്‍ പോയിന്റില്‍ നിന്ന് വാങ്കഡെ സ്‌റ്റേഡിയം വരെ ഗംഭീര റോഡ് ഷോ നടത്തിയപ്പോള്‍ സ്വീകരിക്കാന്‍ റോഡിന് ഇരുവശവും തടിച്ചുകൂടിയത് പതിനായിര കണക്കിന് ആരാധകര്‍. മുംബൈ നഗരത്തെ നിശ്ചലമാക്കി കൊണ്ടാണ് റോഡ് ഷോ കടന്നുപോയത്.

തങ്ങളുടെ ഇഷ്ട താരങ്ങളെ ഒരു നോക്കുകാണാന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ റോഡിന്റെ ഇരുവശവും സ്ഥാനം ഉറപ്പിച്ച ആരാധകര്‍ക്ക് സ്വപ്‌ന സാഫല്യം. ഓപ്പണ്‍ ബസില്‍ കപ്പ് ഉയര്‍ത്തിയും ആര്‍ത്തുവിളിച്ചും താരങ്ങള്‍ സ്വപ്‌ന നേട്ടം ആഘോഷിച്ചപ്പോള്‍ ആരാധകരും ഏറ്റുപിടിച്ചു. രോഹിത് ശര്‍മയും വിരാട് കോഹ്ലിയും മറൈന്‍ ഡ്രൈവിലെ ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി ട്രോഫി ഉയര്‍ത്തി ആര്‍ത്തുവിളിച്ചത് ആരാധകര്‍ക്ക് ആവേശമായി. ആരാധകരുടെ ആവേശ കൊടുങ്കാറ്റില്‍ അമ്പരന്ന് നിന്ന രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ട ദൃശ്യങ്ങളും പുറത്തുവന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൂര്യകുമാര്‍ യാദവ് മറൈന്‍ ഡ്രൈവിലെ ആരാധകരോട് വിരാട് കോഹ്ലിയുടെയും രോഹിത് ശര്‍മയുടെയും പേരുകള്‍ ഉറക്കെ വിളിക്കാന്‍ ആവശ്യപ്പെട്ടു. വിരാട് കോഹ്ലിക്ക് ടി20 ലോകകപ്പ് ട്രോഫി ഹര്‍ദിക് പാണ്ഡ്യ കൈമാറുന്നത് കണ്ട് ആവേശഭരിതരായ ആരാധകര്‍ ഇന്ത്യ, ഇന്ത്യ... എന്ന് ഉറക്കെ വിളിക്കാനും മറന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ഐഎസ്ആര്‍ഒയുടെ എല്‍വിഎം 3, സിഎംഎസ് 3 ഉപഗ്രഹ വിക്ഷേപണം വിജയകരം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ്; നീതു വിജയന്‍ വഴുതക്കാട് സീറ്റില്‍ മത്സരിക്കും

ഷഫാലി വര്‍മയ്ക്ക് അര്‍ധ സെഞ്ച്വറി; മിന്നും തുടക്കമിട്ട് ഇന്ത്യൻ വനിതകൾ

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

SCROLL FOR NEXT