ഇഗ സ്വിയാറ്റെക് /ഫോട്ടോ: ട്വിറ്റർ 
Sports

ഓസ്‌ട്രേലിയന്‍ ഓപ്പൺ: ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാറ്റെക് വീണു, 6-4, 6-4 

എലെന റൈബാക്കിന നേരിട്ടുള്ള സെറ്റുകള്‍ക്ക് ഇഗ സ്വിയാറ്റെക്കിനെ പരാജയപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പോളണ്ടിന്റെ ലോക ഒന്നാം നമ്പര്‍ താരം ഇഗ സ്വിയാറ്റെക് പുറത്ത്. വിംബിള്‍ഡണ്‍ ചാമ്പ്യനായ കസാഖിസ്താൻ താരം എലെന റൈബാക്കിന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്വിയാറ്റെക്കിനെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-4, 6-4.

ഒന്നര മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സ്വിയാറ്റെക് അടിയറവുപറഞ്ഞത്. ‌ഇതാദ്യമായാണ് 22-ാം സീഡായ റൈബാക്കിന ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്നത്. ക്വാര്‍ട്ടറില്‍ ലാത്വിയയുടെ ജെലെന ഒസ്റ്റപെന്‍കോയാണ് എതിരാളി. അമേരിക്കയുടെ 18-കാരി കൊക്കോ ഗൗഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (7-5, 6-3) പരാജയപ്പെടുത്തിയാണ് ജെലെന ഒസ്റ്റപെന്‍കോ ക്വാര്‍ട്ടറിലെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT