WPL 2027 Auction x
Sports

146 താരങ്ങള്‍, 27 സ്ഥാനങ്ങള്‍, 5 ടീമുകള്‍; വനിതാ താരലേലം '@ കൊച്ചി'

ഉയര്‍ന്ന അടിസ്ഥാന വില സോഫിയ ഡംഗ്‌ലിക്കും സോഫി മോളിനെക്‌സിനും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

കൊച്ചി: 2027ലെ വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) താര ലേലത്തിനൊരുങ്ങി കൊച്ചി. ഈ മാസം 28ന് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് താരലേലം. അഞ്ച് ഫ്രാഞ്ചൈസികള്‍ക്ക് 27 താരങ്ങളെയാണ് ഇനി വേണ്ടത്. 20 ഇന്ത്യന്‍ താരങ്ങള്‍ക്കും 7 വിദേശ താരങ്ങള്‍ക്കുമാണ് ടീമിലേക്ക് അവസരം കിട്ടുക.

146 താരങ്ങളാണ് ലേലത്തിനു രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 119 ഇന്ത്യന്‍ താരങ്ങളും 27 വിദേശ താരങ്ങളുമാണ് പട്ടികയിലുള്ളത്. അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച 22 പേരും 97 അണ്‍ ക്യാപ്ഡ് താരങ്ങളും ഉണ്ട്. 27 വിദേശ താരങ്ങളില്‍ 14 അന്താരാഷ്ട്ര താരങ്ങളും 13 അണ്‍ ക്യാപ്ഡ് താരങ്ങളുമാണ്.

50 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വില. ഇംഗ്ലണ്ട് ബാറ്റര്‍ സോഫിയ ഡംഗ്‌ലി, ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ സോഫി മോളിനെക്‌സ് എന്നിവരാണ് 50 ലക്ഷം രൂപയുടെ ഈ പട്ടികയിലുള്ളത്.

ഇന്ത്യയുടെ ജി കമാലിനി, കിരണ്‍ നവ്ഗിരെ എന്നിവര്‍ 40 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള താരപ്പട്ടികയിലാണ്. ഓസ്‌ട്രേലിയന്‍ താരം ഹെതര്‍ ഗ്രഹാം, ജെസ് ജൊനാസന്‍ എന്നിവരാണ് 40 ലക്ഷം അടിസ്ഥാന വിലയിലുള്ള വിദേശ താരങ്ങള്‍. 30 ലക്ഷം അടിസ്ഥാന വിലയിള്ളവരുടെ പട്ടികയില്‍ 30 താരങ്ങളുണ്ട്.

അതിനിടെ താരക്കൈമാറ്റത്തിലൂടെ ടീമുകള്‍ താരങ്ങളെ എത്തിക്കുന്നുണ്ട്. യുപി വാരിയേഴ്‌സില്‍ നിന്നു യുഎസ്എ ഇടംകൈ സീമിര്‍ താര നോറിസിനെ മുംബൈ ഇന്ത്യന്‍സ് 10 ലക്ഷത്തിന് ടീമിലെത്തിച്ചു. 2023ല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ കളിച്ച താര ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 5 വിക്കറ്റുകള്‍ വീഴ്ത്തിയ ആദ്യ ബൗളറാണ്. 2023ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ 29 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്താണ് താരം നേട്ടം സ്വന്തമാക്കിയത്.

WPL 2027 Auction: The race to secure the remaining spots for the 2027 Women’s Premier League (WPL) season will intensify at the player auction in Kochi on October 28, with 146 cricketers set to go under the hammer for just 27 available slots across the five franchises

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വഖഫ് ബോർഡിൽ സമവായം: കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകാൻ ധാരണ

മാസം 5000 vs 10,000; സുകന്യ സമൃദ്ധി യോജനയില്‍ റിട്ടേണ്‍ എത്ര?, കണക്ക്

ഫാസ്ടാഗിൽ പണമില്ല: പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടു; യാത്രക്കാർ പെരുവഴിയിൽ

'കരുണാകരന്‍ ജീവിച്ച കാലത്തല്ല പാലം പണിതത്, അദ്ദേഹത്തിന്റെ പടം വരെ പോസ്റ്ററില്‍; എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഒരു വ്യത്യാസവും ഇല്ല'

ആപത്തുകളിൽ ആരും വിളിക്കാതെ ഓടിയെത്തിയ കാവലാൾ; സക്കീർ നമ്പിയത്തിന് കണ്ണീരോടെ വിടചൊല്ലി കരിമ്പുഴ