രഞ്ജി നിയന്ത്രിച്ച് 'ഓസ്‌ട്രേലിയന്‍' അംപയര്‍! ആരാണ് ബെന്‍ ട്രെലോര്‍?

പരാശര്‍ ജോഷി ഓസ്‌ട്രേലിയയില്‍ അംപയറാകും
Ben Treloar in ground
Ben Treloar x
Updated on: 
1 min read

മുംബൈ: പുതിയ രഞ്ജി സീസണിലെ രണ്ടാം പോരാട്ടങ്ങള്‍ തുടരുന്നതിനിടെ, ഡല്‍ഹി- ഗുജറാത്ത് മത്സരം നിയന്ത്രിച്ചത് ഓസ്‌ട്രേലിയക്കാരന്‍ ബെന്‍ ട്രെലോര്‍! ഇതാദ്യമായാണ് ഇന്ത്യയിലെ ആഭ്യന്തര പോരാട്ടത്തില്‍ വിദേശ അംപയര്‍ മത്സരം നിയന്ത്രിക്കുന്നത്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള (ബിസിസിഐ- ക്രിക്കറ്റ് ഓസ്‌ട്രേലിയ) അംപയര്‍ കൈമാറ്റ പദ്ധതിയുടെ ഭാഗമായാണ് ബെന്‍ ട്രലോറിന്റെ രഞ്ജിയിലേക്കുള്ള വരവ്. സമാനമായി ഓസ്‌ട്രേലിയന്‍ ആഭ്യന്തര പോരാട്ടമായ ഷെഫീല്‍ഡ് ഷീല്‍ഡ് പോരാട്ടം നിയന്ത്രിക്കാനായി ഇന്ത്യയില്‍ നിന്നു പരാശര്‍ ജോഷിയേയും തിരഞ്ഞെടുത്തിട്ടുണ്ട്. അംപയര്‍മാര്‍ക്ക് വിദേശ പരിചയ സമ്പത്തും അനുഭവ സമ്പത്തും ലഭിക്കുന്നതിനായാണ് ഇരു ക്രിക്കറ്റ് ബോര്‍ഡുകളുടേയും നീക്കം.

ബെന്‍ ട്രെലോര്‍ ഇന്ത്യയില്‍ രണ്ട് രഞ്ജി മത്സരങ്ങളാണ് നിയന്ത്രിക്കുന്നത്. നിലവില്‍ ഡല്‍ഹി- ഗുജറാത്ത് മത്സരത്തില്‍ അദ്ദേഹം മത്സരം നിയന്ത്രിക്കാന്‍ മൈതാനത്ത് ഇറങ്ങിക്കഴിഞ്ഞു. ഈ മാസം 26 മുതല്‍ 29 വരെ അരങ്ങേറുന്ന മുംബൈ- ഹരിയാന പോരാട്ടമാണ് ട്രെലോര്‍ നിയന്ത്രിക്കുന്ന രണ്ടാം മത്സരം.

30 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 20 ലിസ്റ്റ് എ മത്സരങ്ങളിലും 39 ബിഗ് ബാഷ് ലീഗ് പോരാട്ടങ്ങളും നിയന്ത്രിച്ച് പരിചയമുള്ള അംപയറാണ് ബെന്‍ ട്രെലോര്‍. രണ്ട് വനിതാ ഏകദിന മത്സരങ്ങളിലും നാല് വനിതാ ടി20 മത്സരങ്ങളിലും അദ്ദഹം അംപയറായിട്ടുണ്ട്.

Ben Treloar in ground
മഴ... ബോളണ്ട് പേസ്! 'നടു' ഒടിഞ്ഞ് പ്രോട്ടീസ്; ബവുമയുടെ പോരാട്ടം...

പരാശര്‍ ജോഷി ഓസ്‌ട്രേലിയയില്‍ 3 മത്സരങ്ങളിലാണ് അംപയറാകുന്നത്. ഷെഫീല്‍ഡ് ഷീല്‍ഡില്‍ നവംബര്‍ 11 മുതല്‍ 14 വരെ ഗാബയില്‍ നടക്കുന്ന ക്വീന്‍സ്‌ലന്‍ഡ്- ടാസ്മാനിയ പോരാട്ടമാണ് പരാശര്‍ ആദ്യം നിയന്ത്രിക്കുക. ഇതേ വേദിയില്‍ വച്ച് നടക്കുന്ന ഏകദിന കപ്പിലെ ഒരു മത്സരത്തിലും അദ്ദേഹം അംപയറാകും. ഷെഫീല്‍ഡ് പോരില്‍ നവംബര്‍ 22 മുതല്‍ 25 വരെ സിഡ്‌നി ഗ്രൗണ്ടില്‍ ന്യൂ സൗത്ത് വെയ്ല്‍സ്- ക്വീന്‍സ്‌ലന്‍ഡ് മത്സരവും പരാശര്‍ നിയന്ത്രിക്കും.

ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന അംപയറാണ് പരാശര്‍. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി ഫസ്റ്റ് ക്ലാസ് പോരാട്ടങ്ങളില്‍ 19 മത്സരങ്ങള്‍ പരാശര്‍ നിയന്ത്രിച്ചിട്ടുണ്ട്. വിജയ് ഹസാരെ, ദേവ്ധര്‍ ട്രോഫികളിലായി 32 ലിസ്റ്റ് എ മത്സരങ്ങളിലും അദ്ദേഹം കളി നിയന്ത്രിച്ചു. 40 ടി20 മത്സരങ്ങളിലും അമ്പയറായി. ഐപിഎല്ലിലും സയ്യിദ് മുഷ്താഖ് അലിയിലും പരാശറിന് അനുഭവ സമ്പത്തുണ്ട്.

Ben Treloar in ground
'ഇമ്രാൻ ഖാന് അല്ലേ പിന്തുണ, നിങ്ങൾ കമന്ററി പറയണ്ട!'
Ben Treloar in ground
പ്രഗ്യാന്‍ ഓജ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടർ; രമേഷ് പവാറും അംഗം
Summary

Australian umpire Ben Treloar will officiate in two Ranji Trophy matches in India, while Indian umpire Parashar Joshi will travel to Australia to officiate in two Sheffield Shield matches and one One Day Cup game as part of the CA-BCCI Umpire Exchange Program

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com