പ്രഗ്യാന്‍ ഓജ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ സെലക്ടർ; രമേഷ് പവാറും അംഗം

സ്ഥാനമൊഴിഞ്ഞ അജിത് അഗാര്‍ക്കര്‍ക്ക് പകരമാണ് ഓജയുടെ നിയമനം
Pragyan Ojha, Ramesh Powar
Pragyan Ojha, Ramesh Powarx
Updated on: 
1 min read

മുംബൈ: ബിസിസിഐയുടെ പുതിയ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജയെ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ അജിത് ആഗാര്‍ക്കര്‍ക്ക് പകരമാണ് ഓജയുടെ നിയമനം. അഗാര്‍ക്കര്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ നേരത്തെ ഓജയും അംഗമായിരുന്നു.

മുന്‍ ഇന്ത്യന്‍ സ്പിന്നറും വനിതാ ടീം മുഖ്യ പരിശീലകനുമായിരുന്ന രമേഷ് പവാര്‍ കമ്മറ്റിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കമ്മിറ്റിയിലെ അഞ്ച് അംഗങ്ങളില്‍ ഒരാളായാണ് രമേഷ് പവാര്‍ വരുന്നത്. ശിവ്‌സുന്ദര്‍ ദാസ്, ആര്‍പി സിങ്, അജയ് രാത്ര എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങള്‍.

Pragyan Ojha, Ramesh Powar
'400 റണ്‍സ്'*, 78 കൊല്ലത്തിന് ശേഷം രഞ്ജിയില്‍ 'ക്വാഡ്രബിള്‍' പിറന്നു!

അശോക് മല്‍ഹോത്ര, ജതിന്‍ പരാഞ്ജ്‌പെ എന്നിവരടങ്ങിയ അഡൈ്വസറി കമ്മിറ്റി നടത്തിയ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് ശേഷമാണ് രമേഷ് പവാറിനെ നിയമിച്ചത്. ബിസിസിഐ ആസ്ഥാനത്തു വച്ച് അപേക്ഷ നല്‍കിയവരുമായി അഭിമുഖം നടന്നിരുന്നു. ഇതിനു ശേഷമാണ് പവാറിനെ നിയമിക്കാന്‍ അഡൈ്വസറി കമ്മിറ്റി നിര്‍ദ്ദേശിച്ചത്.

നേരത്തെ പാര്‍ഥിവ് പട്ടേല്‍ അഗാര്‍ക്ക് പകരം ചെയര്‍മാനാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ താരം താത്പര്യം പ്രകടിപ്പിച്ചില്ല. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫറും അപേക്ഷ നല്‍കിയവരിലുണ്ടായിരുന്നു. പക്ഷേ ജാഫറിനേയും പരിഗണിച്ചില്ല.

Pragyan Ojha, Ramesh Powar
അസ്ഹറുദ്ദീൻ 139, സച്ചിൻ 112! രഞ്ജിയിൽ കേരളത്തിന് മികച്ച സ്‌കോര്‍
Pragyan Ojha, Ramesh Powar
കണ്ടാൽ അർജന്റീന ജേഴ്സി പോലെ; പുതിയ സസ്യം 'സാൽവിയ മെസി'!
Summary

The BCCI has named Pragyan Ojha chairman of the men's selection committee following Ajit Agarkar's exit, while former India all-rounder Ramesh Powar joins the panel after being recommended by the Cricket Advisory Committee

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com